ചിമ്പു വീണ്ടും ഗായകന്‍
തമിഴ്താരം ചിമ്പു വീണ്ടും ഗായകന്റെ റോളില്‍. സാധാരണ താരങ്ങളില്‍പലരും സ്വന്തം ചിത്രത്തിന് വേണ്ടിയാണ് പാടാറുള്ളത്. എന്നാല്‍ പതിവുപോലെ ഇത്തവണയും ചിമ്പു തന്റെ ചിത്രത്തിന് വേണ്ടിയല്ല ഗായകന്റെ റോളില്‍ എത്തിയിരിക്കുന്നത്. ഡോണ്‍ സാന്റിയുടെ ആദ്യചിത്രമായ മഹാബലിപുരത്തിന് വേണ്ടിയാണ് ചിമ്പു പാടിയിരിക്കുന്നത്.
പുതുവര്‍ഷത്തെക്കുറിച്ചുള്ളൊരു ഗാനമാണ് ഈ ചിത്രത്തിനായി ചിമ്പു പാടിയത്. കുറച്ചുകാലമായി ഏത് ചിത്രത്തിന്റെ അണിയറക്കാര്‍ ആവശ്യപ്പെട്ടാലും നല്ല സംഗീതമാണെങ്കില്‍ ഏത് പാട്ടും പാടാമെന്ന കണ്ടീഷനിലാണ് ചിമ്പു. ഇതിന് മുമ്പ് മുഖംമൂടി. യുദ്ധം സെയ് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ച കെ ആണ് മഹാബലിപുരത്തിന് വേണ്ടിയും സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. യുഗഭാരതിയുടേതാണ് ഗാനരചന.

പുതുമുഖതാരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് മഹാബലിപുരം. അഞ്ചുയുവാക്കളുടെ കഥപറയുന്ന ചിത്രമാണിത്. പുതുവര്‍ഷത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിലെ ഈ പുതുവത്സരഗാനം വളരെ പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ പ്രശസ്തരുടെ ആരുടെയെങ്കിലും പേര് പാട്ടിന്റെ കൂടെവേണമെന്ന് കരുതിയതുകൊണ്ടാണ് ചിമ്പുവിനെത്തന്നെ പാടാന്‍ വിളിച്ചതെന്നുമാണ് അണിയറക്കാര്‍ പറയുന്നത്. ചിമ്പു ഈ ഗാനം തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുമനോഹരമാക്കിയിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.
നേരത്തേ തമിഴകത്ത് ഹിറ്റായ മാറിയ ലൂസു പെണ്ണേ, നോ മണി നോ ഹണീ, ഡയമണ്ട് ഗേള്‍ തുടങ്ങിയ പല ഗാനങ്ങളും ചിമ്പു ആലപിച്ചതാണ്.


Click it and Unblock the Notifications











