ചിമ്പു ഉള്ള സിനിമയില്‍ അഭിനയിക്കില്ലെന്ന് നയന്‍താര, ഒടുവില്‍ ചിമ്പു പിന്മാറി??
2019 നയന്‍താരയെ സംബന്ധിച്ച് വളരെ നല്ല തുടക്കമായിരുന്നു. അജിത്തിനൊപ്പം അഭിനയിച്ച വിശ്വാസം എന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായി. അതിന് പിന്നാലെ വന്ന അയിരയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. 2019 ല്‍ പ്രതീക്ഷയുണര്‍ത്തുന്ന നല്ല നല്ല സിനിമകള്‍ റിലീസിന് തയ്യാറെടെക്കുകയാണ്.
അതിനിടയില്‍ മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ പൊന്നിയന്‍ സെല്‍വത്തില്‍ നയന്‍താര അഭിനയിക്കുന്നതായ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ചിത്രത്തില്‍ നയന്‍താര അഭിനയിക്കാന്‍ വേണ്ടി ചിമ്പു പിന്മാറി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊന്നിയന്‍ സെല്‍വത്തിന് വേണ്ടി നയന്‍താരയെ സമീപിച്ചപ്പോള്‍, ചിമ്പു അഭിനയിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്ന് നയന്‍ വ്യക്തമാക്കിയത്രെ. ഇക്കാര്യം അറിഞ്ഞ് ചിമ്പു ചിത്രത്തില്‍ നിന്ന് സ്വമേധയാ പിന്മാറുകയായിരുന്നുവത്രെ.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നയനും ചിമ്പുവും ഇഷ്ടത്തിലായിരുന്നു. എന്നാല്‍ ചില അസ്വരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു. ബ്രേക്കപ്പിന് ശേഷം ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു. അതോടെ പിണക്കം മാറി എന്ന് പലരും കരുതി. എന്നാല്‍ നയന്‍താരയില്‍ നിന്ന് ഒരു അയവും ഉണ്ടായിട്ടില്ല എന്നാണ് പുതിയ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്


Click it and Unblock the Notifications











