»   » വാലുവിന്റെ റിലീസ് മാറ്റി; ചിമ്പുവിന്റെ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വാലുവിന്റെ റിലീസ് മാറ്റി; ചിമ്പുവിന്റെ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  എത്രയെന്ന് വച്ചാണ് ആരാധകര്‍ ക്ഷമിക്കുന്നത്. ഇന്ന് റിലീസാകും നാളെ റിലീസാകും എന്ന് പറഞ്ഞ് ചിമ്പുവിന്റെ വാലുവിനെ നീട്ടിക്കൊണ്ടു പോകാന്‍ തുടങ്ങിയിട്ട് നാള് കുറച്ചായി. ഈ മാസം 17ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം വീണ്ടും മാറ്റിയതിനെ തുടര്‍ന്ന് ചിമ്പുവിന്റെ ആരാധകന്‍ ആത്ഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നാണ് പുതിയ വാര്‍ത്ത.

  ധനുഷിന്റെ മാരിക്കൊപ്പം ജൂലൈ 17 ന് വാലുവും റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നത്. എന്നാല്‍, ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി ചിത്രത്തിന് അപ്രത്യക്ഷ വിലക്കേര്‍പ്പെടുത്തുകയായിരുന്നത്രെ. തുടര്‍ന്ന് വായിക്കൂ...

  വാലുവിന്റെ റിലീസ് മാറ്റി; ചിമ്പുവിന്റെ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ഇന്ന് റിലീസാകും നാളെ റിലീസാകും എന്ന് പറഞ്ഞ് ചിമ്പുവിന്റെ വാലുവിനെ നീട്ടിക്കൊണ്ടു പോകാന്‍ തുടങ്ങിയിട്ട് നാള് കുറച്ചാണ്. ഈ മാസം 17ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം വീണ്ടും മാറ്റിയതിനെ തുടര്‍ന്ന് ചിമ്പുവിന്റെ ആരാധകന്‍ ആത്ഹത്യ ചെയ്യാന്‍ ശ്രമിച്ചത്രെ

  വാലുവിന്റെ റിലീസ് മാറ്റി; ചിമ്പുവിന്റെ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  വാര്‍ത്ത കേട്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയെന്നാണ് ചിമ്പു ട്വിറ്ററിലൂടെ പ്രതികരിച്ചത്.

  വാലുവിന്റെ റിലീസ് മാറ്റി; ചിമ്പുവിന്റെ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ദയവു ചെയ്ത് ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും നിങ്ങളുടെ സ്‌നേഹം മാത്രം മതി തനിക്കെന്നും മറ്റൊരു ട്വീറ്റില്‍ ചിമ്പു പറഞ്ഞു.

  വാലുവിന്റെ റിലീസ് മാറ്റി; ചിമ്പുവിന്റെ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ചിത്രീകരണം പൂര്‍ത്തിയായിട്ട് മാസങ്ങളായി. തന്നെ ആരൊക്കയോ വ്യക്തിപരമായി ആക്രമിക്കുകയാണെന്നാണ് ഇത് സംബന്ധിച്ച് ചിമ്പു പ്രതികരിച്ചത്. വാലു മാത്രമല്ല, നയന്‍താരയ്‌ക്കൊപ്പം ചെയ്ത ഇത് നമ്മ ആള് എന്ന ചിത്രവും ഷൂട്ടിങ് പൂര്‍ത്തിയാക്കി റിലീസ് ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണ്.

  വാലുവിന്റെ റിലീസ് മാറ്റി; ചിമ്പുവിന്റെ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ചിമ്പു ഫാന്‍സിന് ആഘോഷക്കാന്‍ തക്കതായ ഒരു ചിത്രമിറങ്ങിയിട്ട് കുറച്ചു നാളാണ്. ഒടുവില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. എന്നാല്‍ വാലുവില്‍ ചിമ്പു ചിത്രത്തിന് വേണ്ടിയുള്ള മസാലകളെല്ലാം കലര്‍ന്നിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ പക്ഷം

  വാലുവിന്റെ റിലീസ് മാറ്റി; ചിമ്പുവിന്റെ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  നായിക ഹന്‍സികയാണെന്നതും ചിമ്പു ഫാന്‍സിന് ഒരു കൗതുകമാണ്. എന്തെന്നാല്‍, ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ഇരുവരും പ്രണയത്തിലായത്. ചിത്രീകരണം പൂര്‍ത്തിയാകുമ്പോഴേക്കും ബ്രേക്കപ്പാകുകയും ചെയ്തു.

  വാലുവിന്റെ റിലീസ് മാറ്റി; ചിമ്പുവിന്റെ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാലു. താമാനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സന്താനം, വിടിവി ഗണേഷ്, ബ്രഹ്മാനന്ദം, അദിത്യ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.

  English summary
  Actor Simbu has been going through tough times with his long awaited 'Vaalu' which had been postponed a lot of time before. While it was expected that film starring Simbu and Hansika in the lead would finally hit the screens on July 17th, 'Vaalu' has been delayed further as the Madras High Court on Tuesday granted an interim stay on its scheduled release. Following this, a fan of the young star seems to have attempted suicide.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more