സിമ്പുവിന് വേണ്ടി ശരീരത്തില്‍ കമ്പിതുളച്ച് ആരാധകൻ!താരാരാധനയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോഴാണ് സംഭവം.

പലപ്പോഴും സിനിമ താരങ്ങളോടുള്ള പ്രേക്ഷകരുടെ ആരാധന അതിരു കടക്കാറുണ്ട്. തങ്ങളുടെ ഇഷ്ടം പ്രകടിപ്പിക്കാനായി എന്ത് വഴി സ്വീകരിക്കാനും ഇവർക്ക് മടിയില്ല. ഈ സ്നേഹപ്രകടനത്തിന് ചിലപ്പോൾ വലിയ വില നൽകേണ്ടി വരുന്നുണ്ട്. ജീവൻ വരെ നഷ്ടപ്പെട്ട് പേകാം. തമിഴ്നാട്ടിലാണ് താരാരാധനയുടെ ഭീകരമായ അവസ്ഥ നിലനിൽക്കുന്നത്. സാധാരണ ഗതിയിൽ ചിത്രം റിലീസാകുമ്പോൾ താരങ്ങളുടെ കൗട്ടിൽ പാലഭിഷേകം നടത്താറുണ്ട്. എന്നാൽ അതിലും വ്യത്യസ്തവും വിചിത്രവുമായ സംഗതിയാണ് തമിഴ്നാട്ടിലെ തിയേറ്ററിൽ നടന്നത്.

simbu

മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോഴാണ് സംഭവം. നടൻ സിമ്പുവിനോടുള്ള ആരാധന തലയ്ക്കു പിടിച്ച ഒരാള്‍ ശരീരത്തില്‍ കമ്പി തുളച്ച് ജെ.സി.ബിയില്‍ തൂങ്ങി കിടന്ന് കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും നാല് പാടിൽ നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് അല്ലു അര്‍ജുന്റെ നാ പേരു സൂര്യ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ രക്താഭിഷേകം നടത്തി ആഘോഷിച്ചതും വലിയ വിവാദമായിരുന്നു. ഫാന്‍സ് അസോസിയേഷന്‍ മുഖേന യുവാക്കളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ താരങ്ങള്‍ മുന്‍ കൈ എടുക്കാത്തതും വളരെ ദൗര്‍ഭാഗ്യകരമാണ്. പാല്‍ അഭിഷേകത്തിനായി കട്ടൗട്ടില്‍ കയറിയ ഒരു യുവാവ് വീണ് മരിച്ച സംഭവം മുമ്പ് കേരളത്തില്‍ സംഭവിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X