»   » ചുണ്ട് കടിച്ച ഫോട്ടോ വിവാദമായപ്പോള്‍ നയന്‍താരയോട് ക്ഷമ പറഞ്ഞിരുന്നു എന്ന് ചിമ്പു

ചുണ്ട് കടിച്ച ഫോട്ടോ വിവാദമായപ്പോള്‍ നയന്‍താരയോട് ക്ഷമ പറഞ്ഞിരുന്നു എന്ന് ചിമ്പു

Posted By: Aswini P
Subscribe to Filmibeat Malayalam

ഒരുകാലത്ത് തമിഴകത്ത് ഏറ്റവും സെന്‍സേഷണലായ സെലിബ്രിറ്റികളായിരുന്നു ചിമ്പുവും നയന്‍താരയും. വല്ലവന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ പുറത്ത് വന്നത്. ചിത്രത്തിന്റെ ആദ്യ ഫോട്ടോ ഷൂട്ട് മുതലേ ഇരുവരുടെയും ബന്ധം വിവാദമായിരുന്നു.

പലപ്പോഴും ക്ലൈമാക്‌സില്‍ നിന്ന് എന്നെ ഒഴിവാക്കിയപ്പോള്‍ സങ്കടം തോന്നി; ഇന്ദ്രന്‍സ്

നയന്‍താരയുടെ ചുണ്ട് ചിമ്പു കടിയ്ക്കുന്ന ഫോട്ടോ വച്ചാണ് വിവാദങ്ങളും വിമര്‍ശനവുമുണ്ടായത്. ആ ഫോട്ടോ വിവാദമായതുമായി ബന്ധപ്പെട്ട് താന്‍ നയന്‍താരയോട് ക്ഷമ പറഞ്ഞിരുന്നു എന്ന് അടുത്തിടെ ചിമ്പു വെളിപ്പെടുത്തി.

ചാനല്‍ ഷോയില്‍

മണിരത്‌നം സംവിധാനം ചെയ്യുന്ന 'ചെക്ക ചിവന്ത വാനം' എന്ന ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോള്‍ ചിമ്പു. അതിനിടയില്‍ ഒരു ചാനല്‍ ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് വിവാദമായ ഈ ഫോട്ടോയെ കുറിച്ച് ചിമ്പു വെളിപ്പെടുത്തിയത്.

ഫോട്ടോഷൂട്ട്

വല്ലവന്‍ എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് ആയിരുന്നു അത്. അന്ന് ഒരു ഫോട്ടോ ഷൂട്ട് എന്നതിനപ്പുറം ഒന്നും ഞങ്ങള്‍ സങ്കല്‍പിച്ചിട്ടില്ല. എന്നാല്‍ ഫോട്ടോ വൈറലായതിനൊപ്പം വിവാദവുമായി..

ക്ഷമ പറഞ്ഞു

താന്‍ കൂടെ കാരണമാണ് നയന്‍താരയ്ക്ക് പഴികേള്‍ക്കേണ്ടി വന്നത് എന്നുള്ള കുറ്റബോധത്താല്‍ അന്ന് നയന്‍താരയോട് ക്ഷമ പറഞ്ഞിരുന്നു എന്നാണ് ചിമ്പു പറയുന്നത്.

നയന്‍താര പറഞ്ഞത്

എന്നാല്‍ എന്റെ ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടത് എന്നും അതിന് ചിമ്പു ക്ഷമ പറയേണ്ടതില്ല എന്നുമായിരുന്നുവത്രെ അന്ന് നയന്‍താരയുടെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍ പറഞ്ഞുവത്രെ.

സൂപ്പര്‍ ലേഡി

ഈ പ്രൊഫഷണല്‍ ആറ്റിറ്റിയൂഡ് ആണ് നയന്‍താരയെ ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി ആക്കിയത് എന്ന് ചിമ്പു അഭിപ്രായപ്പെട്ടു. താന്‍ നയന്‍താര ആരാധകനാണെന്നും ചിമ്പു പറയുന്നു.

ചിമ്പുവും നയനും

വല്ലവന് ശേഷം ചിമ്പുവും നയന്‍താരയും പ്രണയത്തിലായിരുന്നു. എന്നാല്‍ സിനിമ റിലീസിനെത്തും മുന്‍പേ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് പിണക്കം മറന്ന് നയനും ചിമ്പുവും 'ഇത് നമ്മ ആള്' എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചിരുന്നു.

ചിമ്പുവിന് ശേഷം നയന്‍

ചിമ്പുവുമായുള്ള പ്രണയത്തിന് ശേഷം നയന്‍ പ്രഭു ദേവയുമായി അടുപ്പത്തിലായി. വിവാഹം വരെ എത്തിയ ആ ബന്ധവും വേര്‍പിരിഞ്ഞു. ഇപ്പോള്‍ യുവതാരം വിഘ്‌നേശ് ശിവയുമായി നയന്‍ പ്രണയത്തിലാണെന്നാണ് കേള്‍ക്കുന്നത്.

മമ്മൂട്ടിയെ കോമാളിയായ പട്ടാളക്കാരനാക്കി 'പരാജയപ്പെട്ട' രണ്ട് സിനിമകള്‍!!!

English summary
Simbu had apologized to Nayanthara about the bad press

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam