twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടിപൊളി ലുക്കിൽ സിമ്പു, 3 വർഷത്തിന് ശേഷം സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഗംഭീര വരവ്

    |

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാണ് സിമ്പു. ബാലതാരമായി സിനിമയിൽ എത്തിയ താരം പിന്നീട് കോളിവുഡിന്റെ പ്രണയനായകനായി മാറുകയായിരുന്നു. സിമ്പുവിന്റ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. കോളിവുഡിൽ പകരക്കാരനില്ലാത്ത നടനാണ് സിമ്പു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടൻ വീണ്ടം സോഷ്യൽ മീഡിയയിൽ തിരികെ എത്തിയിരിക്കുകയാണ്. 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിമ്പു തിരികെ എത്തിയിരിക്കുന്നത്.ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ താരം റീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. 'ആത്മൻ-സിലമ്പരസൻ' എന്ന പേരിൽ ഒരു വിഡിയോ പങ്കുവെച്ചു കൊണ്ടാണ് താരം തിരികെ എത്തിയത്. നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

    simbu

    2017 സ്വാതന്ത്ര്യ ദിനത്തിലാണ് സിമ്പു സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിആക്റ്റിവേറ്റ് ചെയ്തത്. സമൂഹമാധ്യമങ്ങൾ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് നടൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡി ആക്ടിവേറ്റ് ചെയ്തത്. എന്തായാലും നടന്റെ മടങ്ങി വരവ് ആഘോഷമാക്കുകയാണ് ആരാധകർ . വീഡിയോക്ക് മികച്ച കമൻറുകളാണ് ലഭിക്കുന്നത്.

    കോളിവുഡിലെ പ്രണയ നായകനായ സിമ്പു, ജീവിതത്തിലും അങ്ങനെ അങ്ങനെ തന്നെയായിരുന്നു. മുൻനിര നായികമാരുമായുള്ള നടന്റെ പ്രണയവും ബ്രേക്കപ്പും കോളിവുഡിൽ വലിയ ചർച്ചയായിരുന്നു . ബ്രക്കപ്പിനെ കുറിച്ച് സിമ്പു ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു തീര്‍ക്കുന്നത് തന്നെയാണ് നല്ലത്. ഞാന്‍ ചെയ്തതും അതാണ്. ആ വേദനയില്‍ നിന്ന് പുറത്ത് വരുന്നതു വരെ കരഞ്ഞു. പുറത്തുവരണം എന്നത് എന്റെ ശക്തമായ ലക്ഷ്യമായിരുന്നു- സിമ്പു പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പ് തൃഷ, സിമ്പു വിവാഹ വാർത്ത സിനിമ കോളങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ ഇതിനെ കുറിച്ച് പ്രതികരിച്ച രംഗത്തെത്തിയിരുന്നില്ല.

    വിജയ രാജേന്ദറിന്റേയും ഉഷ രാജേന്ദറിന്റേയും മൂത്ത മകനാണ് സിമ്പു.1984ൽ ഉറവൈ കാത്ത കിളി എന്ന ചിത്രത്തിൽ ബാലതാരമായാണ് നടൻ വെള്ളിത്തിരയിൽ എത്തിയത്. 2002ൽ അച്ഛൻ സംവിധാനം ചെയ്ത കാതൽ അഴിവതില്ലൈ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായകനായി അരങ്ങേറ്റം കുറിച്ചത്. ഗൗതം മേനോൻ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ചിത്രത്തിലെ കാർത്തിക് എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. തമിഴിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രങ്ങളിൽ ഒന്നാണ് വിണ്ണൈതാണ്ടി വരുവായ.

    Read more about: simbu
    English summary
    Simbu is back on social media after three years,re-entry Video Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X