»   » സിനിമ കാണാന്‍ പോവുന്നവര്‍ സൂക്ഷിച്ചോ! ചിമ്പുവിന്റെ പുതിയ സിനിമയില്‍ പാട്ടുമില്ല, ഇടവേളയുമില്ല !!

സിനിമ കാണാന്‍ പോവുന്നവര്‍ സൂക്ഷിച്ചോ! ചിമ്പുവിന്റെ പുതിയ സിനിമയില്‍ പാട്ടുമില്ല, ഇടവേളയുമില്ല !!

Posted By: Teressa John
Subscribe to Filmibeat Malayalam

തമിഴ് സിനിമയും മാറ്റങ്ങളുടെ പട്ടിക തീര്‍ത്ത് കൊണ്ടിരിക്കുകയാണ്. അതിനിടെ ആരാധകര്‍ക്ക് വ്യത്യസ്ത അനുഭവം പകരാന്‍ കഴിയുന്ന സിനിമകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ് നടന്‍ ചിമ്പു. ബില്ല 3 എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുന്നു എന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ചിമ്പുവിന്റെ പുതിയ സിനിമയെ കുറിച്ച് താരം തന്നെ പറയുന്നത്.

ചരിത്രക്കാരന്മാരുടെ കഥയുമായി മലയാളത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത് 5 സിനികമള്‍!

സിനിമകളെ പോലെ തന്നെ ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ ഹിറ്റായിരിക്കും. അങ്ങനെ ഒരു സിനിമയില്‍ തന്നെ നിരവധി പാട്ടുകള്‍ ഉള്‍പ്പെടുത്തുന്നതാണ് സാധാരണ എല്ലാവരും ചെയ്യാറുള്ളത്. എന്നാല്‍ നടന്‍ ചിമ്പു തന്റെ പുതിയ സിനിമയെ കുറിച്ച് പറയുന്നത് തന്റെ സിനിമയില്‍ ഒറ്റ പാട്ട് പോവും ഇല്ലെന്നാണ്. ' കെട്ടവന്‍ കെട്ടിടില്‍ കിട്ടിടും രാജയോഗം' എന്ന സിനിമയാണ് വ്യത്യസ്തത പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.

 silambarasan

മൂന്ന് മണിക്കൂറിന് അടുത്ത് സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇടവേള സാധരണയുള്ളതാണ്. എന്നാല്‍ ചിത്രത്തില്‍ പാട്ടില്ല എന്നത് പോലെ ഇടവേളയും ഉണ്ടാവില്ലെന്നാണ് ചിമ്പു പറയുന്നത്. സിനിമയുടെ ഇടയില്‍ കഴിക്കാന്‍ പാനീയങ്ങളും പോപ്‌കോണും ആവശ്യമുള്ളവര്‍ അത് സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ വാങ്ങണമെന്നാണ് ചിമ്പു പറയുന്നത്.

സൗന്ദര്യം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ഇത് ഒരു പാഠം!പ്രമുഖനടിയുടെ രോഗം എന്താണെന്ന് കേട്ടാല്‍ പേടിക്കും

ട്വിറ്ററിലുടെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ചിമ്പു തുറന്ന് പറഞ്ഞത്. അടുത്ത ദിവസങ്ങളില്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടുമെന്നാണ് ചിമ്പു പറയുന്നത്.

English summary
Simbu makes a surprise announcement his next film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam