»   » ചിമ്പു ലേറ്റാ വന്താലും ലേറ്റസ്റ്റാ വറുവേ...പറയുന്നത് ഗൗതം മേനോന്‍

ചിമ്പു ലേറ്റാ വന്താലും ലേറ്റസ്റ്റാ വറുവേ...പറയുന്നത് ഗൗതം മേനോന്‍

Posted By:
Subscribe to Filmibeat Malayalam

വിണ്ണൈത്താണ്ടി വരുവായ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിമ്പുവും ഗൗതം വാസുദേവ മേനോനും വീണ്ടും ഒന്നിയ്ക്കുന്ന ചിത്രമാണ് അച്ചം എന്‍പത് മടയമടാ. ചില പ്രശ്‌നങ്ങളൊക്കെ ഇടയില്‍ നേരിടേണ്ടി വന്നെങ്കിലും ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് സുഗമമായി പോയിക്കൊണ്ടിരിക്കുകയാണ്.

എന്താണ് വീണ്ടും ചിമ്പുവിനെ തന്നെ നായകനായി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ചോദിച്ചാല്‍ ഗൗതമിന് വ്യക്തമായ ഒരുത്തരമുണ്ട്. വളരെ കഴിവുള്ള നടനാണ് ചിമ്പുവെന്നാണ് ഗൗതം പറയുന്നത്. വൈകിയാണ് ചിമ്പു സെറ്റിലെത്തുന്നത്. എന്നാല്‍ എല്ലാം പെട്ടന്ന് മനസ്സിലാക്കും. ഗൗതമിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഔട്ട് സ്റ്റാന്റിങ് ആക്ടര്‍'

simbu-gowtham-menon

മഞ്ജിമ മോഹനാണ് ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായെത്തുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവും ഗൗതം തന്നെയാണ്. തെലുങ്കില്‍ നാഗ ചൗതന്യയാണ് നായകന്‍.

ഗൗതം മേനോന്റെ അടുത്ത ചിത്രവും ദ്വിഭാഷയിലാണ് ഒരുക്കുന്നതെന്ന് കേള്‍ക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയായിരിക്കും നായകനെന്നും അറിയുന്നു. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മലയാളിയായ ഗൗതം മേനോന്റെ ആദ്യത്തെ മലയാള സിനിമയിയിരിക്കും അത്.

English summary
Ace filmmaker Gautham Menon has heaped praise on young Tamil star Simbu calling him an outstanding actor. Gautham Menon is currently busy with his directorial as well as production ventures. His Acham Enbadhu Madamaiyada featuring Simbu and Manjima Mohan is progressing

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam