ചിമ്പുവും നയന്‍താരയുമുള്ള അമ്പരിപ്പിക്കുന്ന വീഡിയോ പ്രണയദിനത്തില്‍
ചിമ്പുവും നയന്‍താരയും വീണ്ടും ഒന്നിക്കുകയാണ്. ജീവിതത്തില്ല, ഇത് നമ്മ ആള് എന്ന ചിത്രത്തില്‍. ഒരു റൊമാന്റിയ്ക്ക് കോമഡി ചിത്രമായ ഇത് നമ്മ ആളിന് പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്താ പ്രധാന്യം ലഭിച്ചിട്ടുണ്ട്. ചിമ്പുവും നയന്‍താരയും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് മുഖ്യ കാരണം.
ചിമ്പുവും നയന്‍താരയും തമ്മിലുള്ള, ചിത്രത്തിലെ അമ്പരിപ്പിക്കുന്ന പ്രണയ രംഗങ്ങളുടെ വീഡിയോ വാലന്റെന്‍സ് ഡേയ്ക്ക് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അറിയിച്ചു. നയന്‍താരയും -ചിമ്പുവും തമ്മിലുള്ള പ്രണയ ഗോസിപ്പില്‍ നിന്ന് ചിത്രത്തിനുള്ള പരമാവധി പബ്ലിസിറ്റി പിടിക്കാനുള്ള പുറപ്പാടിലാണ് അണിയറ.

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നയനും ചിമ്പും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ തന്നെയാണ് ട്രെയിലറിലെ ആകര്‍ഷണം.
ആന്‍ഡ്രിയ ജെര്‍മിയ അതിഥി താരമായി എത്തുന്ന ചിത്രത്തില്‍ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ചിത്രത്തില്‍ കുംഭകോണം പെണ്ണായി നയന്‍ എത്തുന്ന ചിത്രത്തില്‍ ചിമ്പു ഒരു ഐടി ഉദ്യോഗസ്ഥനാണ്.


Click it and Unblock the Notifications