വർഷങ്ങൾക്ക് ശേഷം നയൻതാരയും ചിമ്പുവും; കാരണം വിഘ്നേശ്? കഴിഞ്ഞതൊന്നും മറക്കാതെ ആരാധകർ

കരിയറിൽ വന്ന അന്ന് മുതൽ ഇന്ന് വരെ വലിയ വാർത്താ പ്രാധാന്യം നേടാൻ കഴിയുന്ന നടിയാണ് നയൻതാര‌. യുവനിരയിലെ മറ്റ് പല നടിമാർക്കും ഇത്രമാത്രം ജനശ്രദ്ധ ലഭിക്കുന്നില്ല. എന്നാൽ നയൻതാരയെന്ന പേര് കേൾക്കുമ്പോൾ തന്നെ ജനശ്രദ്ധ വരുന്നു. കാഴ്ചക്കാരെ ലഭിക്കാൻ വേണ്ടി യൂട്യൂബ് ചാനലിൽ തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നയൻതാര തന്നെ പറയുകയുണ്ടായി. താരത്തിന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ, കരിയറിലുണ്ടായ അത്ഭുതകരമായ വളർച്ച, പ്രൊഫഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാണ്.

പ്രശ്ന കലുഷിതമായ സാഹചര്യത്തിലൂടെയാണ് നയൻതാര ഇന്ന് കടന്ന് പോകുന്നത്. ധനുഷുമായുള്ള നിയമപോരാട്ടം, നടന്റെ ആരാധകരുടെ സൈബർ ആക്രമണം, കരിയറിലെ നിബന്ധനകളുമായി ബന്ധപ്പെട്ട വിമർശനങ്ങൾ എന്നിവയെല്ലാം നടി നേരിടുന്നു. ഏത് പ്രതികൂല സാഹചര്യവും നേരിടാനുള്ള മനക്കരുത്ത് തനിക്കുണ്ടെന്ന് നയൻതാര വ്യക്തമാക്കിയിട്ടുണ്ട്. നയൻതാരയുടെ മനസിനെ ഉലയ്ക്കണമെങ്കിൽ ഭർത്താവ് വിഘ്നേശ് ശിവനെ വേദനിപ്പിക്കണമെന്ന് അറിയാവുന്ന ശത്രുപക്ഷം സംവിധായകനെതിരെയും കടുത്ത സൈബർ ആക്രമണം നടത്തുന്നുണ്ട്.

Simbu  amp amp  Nayanthara  Vignesh Shivan

ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് തമിഴകത്ത് ശ്രദ്ധ നേടുന്നത്. പ്രദീപ് രം​ഗനാഥൻ നായകനായെത്തുന്ന ഡ്രാ​ഗൺ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ നയൻതാര മുഖ്യാതിഥിയായെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിൽ പങ്കെടുക്കുന്ന മറ്റൊരു താരം നടൻ ചിമ്പുവാണ്. നയൻതാരയുടെ മുൻ കാമുകനാണ് ചിമ്പു. ​നടിയുടെ സ്വകാര്യ ജീവിതം വലിയ തോതിൽ ​ഗോസിപ്പ് കോളങ്ങളിൽ വാർത്തയായത് ഈ പ്രണയ ബന്ധത്തോടെയാണ്.

ഇത് നമ്മ ആൾ എന്ന 2016 ലെ സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് വേദി പങ്കിട്ടാൽ ഇത് ചർച്ചയാകുമെന്നുറപ്പാണ്. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ആരാധകർ ആ കാലം മറന്നിട്ടില്ല. പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു ഇരുവർക്കും ആ കാലഘട്ടം. താരങ്ങളുടെ ചുംബിക്കുന്ന ഫോട്ടോ പുറത്ത് വന്നത് വലിയ വിവാദമായി. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ ചിമ്പുവും നയൻതാരയും പിരിഞ്ഞു.

Simbu  amp amp  Nayanthara  Vignesh Shivan

ബ്രേക്കപ്പായി കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇരുവരും സുഹൃത്തുക്കളായി. ഇത് നമ്മ ആൾ എന്ന സിനിമയിൽ ഒരുമിച്ചെത്തുകയും ചെയ്തു. പ്രദീപ് രം​ഗനാഥന്റെ ചിത്രത്തിന്റെ ഇവന്റിന് ചിമ്പുവും നയൻതാരയും എത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. പൊതുവെ സ്വന്തം സിനിമകളുടെ ഇവന്റിന് പോലും നയൻതാരയെ അധികം കാണാറില്ല.

അതേസമയം അപൂർവമായി സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സിനിമകളുടെ ഇവന്റിന് നടി എത്താറുണ്ട്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൗ ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിൽ പ്രദീപ് രം​ഗനാഥനാണ് നായകൻ. ഈ കാരണം കൊണ്ട് കൂടിയായിരിക്കാം നയൻതാര ഇവന്റിന് എത്തുന്നത്. ചിമ്പു ഡ്രാ​ഗണിൽ ഒരു പാട്ട് പാടിയിട്ടുണ്ട്.

More from Filmibeat

Read more about: simbu nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X