ചിമ്പുവും നയന്‍താരയും പൊങ്കലിടുന്നു
പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ചിമ്പുവും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്ന 'ഇത് നമ്മ ആള്' എന്ന ചിത്രം പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും നയന്‍സിന്റെയും ചിമ്പുവിന്റെയും അനക്കങ്ങള്‍ പിടിയ്ക്കാന്‍ ക്യാമറക്കണ്ണുകളുമായി പോയ പാപ്പരസികളുമുണ്ട്.
പൊങ്കല്‍ ആഘോഷിക്കാന്‍ ഇത്തവണ നയനും ചിമ്പുവും ഇത് നമ്മ ആളുമായി വരും. വിക്രത്തിന്റെ 'ഐ' യോടോ, അജിത്തിന്റെ 'യെന്നൈ അറിന്താലി'നോടോ ഏറ്റുമുട്ടാനല്ല കേട്ടോ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമാണ് നാളെ (ജനുവരി 15) പൊങ്കല്‍ ദിനത്തില്‍ റിലീസ് ചെയ്യുന്നത്.

പാണ്ഡിരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. സന്താനവും സൂരിയും ഹാസ്യത്തിന് ചുക്കാന്‍പിടിച്ചെത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി ആന്‍ഡ്രിയ ജെര്‍മിയയും വേഷമിടുന്നു. പോസ്റ്റര്‍ രാവിലെയും ടീസര്‍ വൈകിട്ടുമാണത്രെ റിലീസ് ചെയ്യുന്നത്.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് നയനും ചിമ്പുവും വീണ്ടും ഒന്നിക്കുന്നത്. മൈല എന്ന കഥാപാത്രമായി നയന്‍ എത്തുന്ന ചിത്രത്തില്‍ ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരാണ്. ചിമ്പുവിന്റെ അനുജന്‍ കുരലരസന്‍ ചിത്രത്തിന് സംഗീതമൊരുക്കി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു.


Click it and Unblock the Notifications











