ഹന്‍സികയുടെ പ്രണയത്തില്‍ ആന്‍ഡ്രിയയും വില്ലത്തി?
ഹന്‍സികയുടെ പ്രണയത്തില്‍ എല്ലാവരും കൂടെ പാര പണിയുകയാണോ? ചിമ്പുവും ഹന്‍സികയും തമ്മില്‍ പ്രണയത്തിലാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും അംഗീകരിച്ചതാണ്. ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുന്നതരത്തിലുള്ള വാര്‍ത്തകളും വന്നു. അതില്‍ പിന്നെയാണ് വാലു എന്ന ചിത്രത്തില്‍ ചിമ്പുവും ഹന്‍സികയും ഒന്നിച്ചത്.
പക്ഷെ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ചിമ്പു തന്റെ പഴയകാമുകി നായന്‍താരയുമായി ഒന്നിക്കുന്നത് ഹന്‍സികയുടെ പ്രണയത്തിന് ഭീഷണിയുയര്‍ത്തുന്നെന്നായിരുന്നു പോയവാരം കോളിവുഡില്‍ നിന്ന് കേട്ട വാര്‍ത്ത. ഇപ്പോഴിതാ നയന്‍താരയ്ക്ക് പിന്നാലെ മറ്റൊരു താരം കൂടെ ഹന്‍സികയുടെ പ്രണയത്തിലെ കട്ടുറുമ്പാകുന്നു.

മറ്റാരുമല്ല മലയാളത്തിലെ യുവനായകന്‍ ഫഹദ് ഫാസിലിനൊപ്പം ചേര്‍ത്തുവച്ചുകേട്ട പേരുതന്നെ, ആന്‍ഡ്രിയ ജെര്‍മിയ. ഒരു ചിത്രത്തില്‍ നായകനൊപ്പം ഒന്നിച്ചിഴുകി അഭിനയിച്ചാല്‍ അതിനര്‍ത്ഥം പ്രണയമെന്നാണോ?
ഇങ്ക എന്ന സൊല്ലുത് എന്ന ചിത്രത്തില്‍ ആന്‍ഡ്രിയയും ചിമ്പുവും ഇഴുകിയഭിനയിച്ചത് ഹന്‍സികയ്ക്ക് ഇഷ്ടമായില്ലത്രെ. ഇതേച്ചൊല്ലി ചിമ്പുവും ഹന്‍സികയും പിരിയുകയാണെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ എല്ലാം ഗോസിപ്പുകള്‍ മാത്രമാണെന്നാണ് ആന്‍ഡ്രിയ പ്രതികരിക്കുന്നത്.
ഫഹദുമായുള്ള ഗോസിപ്പുകള്‍ ഒരു വിധം കെട്ടടങ്ങിയപ്പോഴാണ് ആന്‍ഡ്രിയയുടെ കഴുത്തില്‍ മറ്റൊരു ഗോസിപ്പ് പിടിമുറുക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി നാകന്മാരുമായി ഇഴുകി അഭിനയിക്കുന്നത് താരത്തിനെന്നും പാരയാകുകയാണല്ലോ എന്നതാണ് വിഷമം. ചിലപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള പബ്ലിസിറ്റി സ്റ്റണ്ടാകാനും മതി ഈ ഗോസിപ്പ് കഥ.


Click it and Unblock the Notifications