ഓവിയയുടെ 90 എം എല്ലില്‍ അഭിനയിച്ചതില്‍ അഭിമാനമേയുള്ളൂ എന്ന് ചിമ്പു

തമിഴകത്തെ പുതിയ സംസാര വിഷയമാണ് ഓവിയ മുഖ്യ കഥാപാത്രമായി എത്തിയ 90 എം എല്‍ എന്ന ചിത്രം. സ്ത്രീ സ്വാതന്ത്രത്തെ കുറിച്ച് തുറന്നടിച്ച് പറയുന്ന ചിത്രം സംവിധാനം ചെയ്തത് അനിത ഉദീപ് ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ച നടന്‍ ചിമ്പു അതിഥി താരമായും സിനിമയില്‍ എത്തുന്നുണ്ട്.

90 എം എല്‍ സ്ത്രീ സ്വാതതന്ത്രത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു എന്നും സംസ്‌കാരത്തിന് എതിരാണെന്നും ചിലര്‍ വിമര്‍ശിച്ചിരുന്നു. ഇത്തരമൊരു ചിത്രത്തില്‍ അഭിനയിച്ചതിന് ചിമ്പുവിനെയും കളിയാക്കാത്തവരില്ല. എന്നാല്‍ 90 എല്‍ എല്ലിന്റെ ഭാഗമായതില്‍ അഭിമാനം മാത്രമേയുള്ളൂ എന്ന് ചിമ്പു പറയുന്നു.

STR

സ്ത്രീപക്ഷ ചിത്രങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. പുരുഷന്മാരെ താഴ്ത്തിക്കെട്ടാതെയാണ് അനിത ഉദീപ് 90 എം എല്‍ ഒരുക്കിയിരിയ്ക്കുന്നത്. അതുകൊണ്ടാണ് ഈ സിനിമ ഏറ്റെടുത്തത്. സിനിമയുടെ വിജയം സ്ത്രീകളുടെ വിജയം കൂടെയാണ് എന്ന് ചിമ്പു പറയുന്നു.

വളരെ മാന്യമായിട്ടാണ് അനിത ചിത്രത്തിലെ ഓരോ പുരുഷ കഥാപാത്രങ്ങളെയും സൃഷ്ടിച്ചിരിയ്ക്കുന്നത്. 90 എം എല്ലിന്റെ ഭാഗമായതില്‍ അഭിമാനമുണ്ട്. ചിത്രത്തെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. ഞാനൊരു സ്ത്രീ വിരുദ്ധനാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. അത് മാറ്റാന്‍ വേണ്ടി കൂടെയാണ് ഈ സിനിമ ഏറ്റെടുത്തത്- ചിമ്പു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X