ചിമ്പുവിന്റെയും ഓവിയയുടെയും ലിപ് ലോക്ക് ശരിക്കും സര്‍പ്രൈസ് ആയിരുന്നു!!
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തിറങ്ങിയത് മുതല്‍ ഓവിയയുടെ സിനിമകള്‍ക്കായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. നീണ്ട കാത്തിരിപ്പുകള്‍ക്കു ശേഷം 90 എംഎല്‍ എന്ന ചിത്രം തിയേറ്ററിലെത്തി... പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തി എന്നാണ് നിരൂപണം.

ചിത്രത്തില്‍ പരിതികടന്ന രംഗങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന് ട്രെയിലറിലൂടെ പ്രേക്ഷകര്‍ക്ക് വ്യക്തമായരുന്നു. ട്രെയിലര്‍ നല്‍കിയ പ്രതീക്ഷയില്‍ ഏറെ ആര്‍പ്പുവിളികളോടെയാണ് ഓവിയ ആര്‍മി ചിത്രത്തെ കാത്തിരുന്നത്.
നായകന് അന്‍സണ്‍ പോളിനൊപ്പം ഇഴുകിച്ചേര്‍ന്നുള്ള ലിപ് ലോക്ക് അടക്കമുള്ള രംഗങ്ങളുണ്ടെന്ന് ട്രെയിലറില്‍ കാണിച്ചിരുന്നു. ട്രെയിലറിലുള്ളതിനെക്കാള്‍ സര്‍പ്രൈസ് രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും പറഞ്ഞു.
ചിമ്പുവുമായുള്ള ലിപ് ലോക്ക് പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്തതാണ്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടെയായ ചിമ്പു ഗസ്റ്റ് റോളില്‍ എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഓവിയയ്‌ക്കൊപ്പം ലിപ് ലോക്ക് ആരും പ്രതീക്ഷിച്ചതല്ല. വിസിലടിച്ചും കൈയ്യടിച്ചുമാണ് പ്രേക്ഷകര്‍ ഈ രംഗം കണ്ടത്.


Click it and Unblock the Notifications