»   » സ്വാതന്ത്ര്യത്തോടെ, പേടികൂടാതെ ജീവിക്കാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ചിമ്പു അത് ഉപേക്ഷിച്ചു!!!

സ്വാതന്ത്ര്യത്തോടെ, പേടികൂടാതെ ജീവിക്കാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ചിമ്പു അത് ഉപേക്ഷിച്ചു!!!

Posted By: Karthi
Subscribe to Filmibeat Malayalam

രാജ്യം മുഴുവന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സ്വാതന്ത്ര്യ ദിന ആശംസകള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ചലച്ചിത്ര താരങ്ങളും തങ്ങളുടെ സ്വാതന്ത്ര്യ ദിന ആശംസകള്‍ ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു കഴിഞ്ഞു. നടന്‍ ചിമ്പുവും തന്റെ സ്വാതന്ത്ര്യ ദിന ആശംസ ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ ചിമ്പുവിന്റെ ഇത്തവണത്തെ ട്വീറ്റിന് ഒരു പ്രത്യേകതയുണ്ട്. 

അപ്പാനി രവിയെ മോഹന്‍ലാലിനങ്ങ് ബോധിച്ചു!!! അടുത്ത ചിത്രത്തിലും ശരത് ലാലിനൊപ്പം...

ട്വീറ്ററിനോട് വിടപറയുന്നതിന് മുമ്പ് ഒടുവിലായി ചെയ്ത ട്വീറ്റാണത്. ഇനി ട്വിറ്ററിലൊ സോഷ്യല്‍ മീഡിയയിലോ താന്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ താരം താന്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നതെന്നും വ്യക്തമായി പറയുന്നുണ്ട്. രണ്ട് മില്യനിലധികം ഫോളോവേഴ്‌സായിരുന്നു ട്വിറ്ററില്‍ താരത്തിനുണ്ടായിരുന്നത്.

പോസിറ്റീവല്ല നെഗറ്റീവ്

പോസ്റ്റീവ് ചിന്തകളല്ല നെഗറ്റീവ് ചിന്തകളാണ് സോഷ്യല്‍ മീഡിയ തനിക്ക് നല്‍കുന്നതെന്ന് ചിമ്പു ട്വീറ്ററിലെ അവസാന സന്ദേശത്തില്‍ പറഞ്ഞു. ഒരു സെലിബ്രിറ്റിക്ക് സോഷ്യല്‍ മീഡിയ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടും ചിമ്പും അത് ഉപേക്ഷിക്കുന്നതിന് പിന്നില്‍ ശക്തമായ കാരണങ്ങളുണ്ട്.

വിട പറയന്നതിന് മുമ്പ്

'സോഷ്യല്‍ മീഡിയ അത്യാവശ്യമാണെന്ന് തനിക്കറിയാമെങ്കിലും ഹൃദയത്തെ പിന്തുടരാനാണ് എനിക്ക് താല്പര്യം. അതില്‍ തന്നെ വിടപറയുന്നതിന് മുമ്പായി ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും സ്‌നേഹിക്കുക. എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.' ഇതായിരുന്നു ചിമ്പുവിന്റെ ലാസ്റ്റ് പോസ്റ്റ്.

ട്വിറ്റ് വിവാദം

ചിമ്പുവിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും അടുത്തിടെ ചില വ്യാജ ട്വീറ്റുകള്‍ വന്നിരുന്നു. അത് ചിമ്പുവിനെ ഏറെ വിഷമിപ്പിച്ചിരുന്നു. ചിമ്പുവിന്റേതെന്ന് കരുതി പ്രചരിച്ച ട്വീറ്റുകള്‍ വൈറലായതോടെ അത് വ്യാജമാണെന്ന് പറഞ്ഞ് താരം രംഗത്തെത്തി.

ഓവിയയും ചിമ്പുവും

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഓവിയയുമായി ബന്ധപ്പെടുത്തിയായിരുന്നു ട്വീറ്റ്. ഓവിയയെ വിവാഹം കഴിക്കാന്‍ ചിമ്പു തയാറാണെന്ന് പറഞ്ഞായിരുന്നു ട്വീറ്റ്. ഷോയിലെ മത്സാരാര്‍ത്ഥിയായ ആരവുമായുള്ള പ്രണയം തകര്‍ന്നതിന്റെ മനോവിഷമത്തിലായിരുന്നു ഓവിയ ഷോ പൂര്‍ത്തിയാക്കാതെ പുറത്ത് പോയത്.

ചിമ്പുവിനെ വേദനിപ്പിച്ചു

തന്റെ പേര് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാദ്യമല്ല അവരുടെ ഭാഗത്ത് നിന്നും നീക്കങ്ങളുണ്ടാകുന്നത്. പക്ഷെ, ബിഗ് ബോസ് മത്സരാര്‍ത്ഥിയായ നടിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ വന്ന വാര്‍ത്ത ശരിക്കും വേദനിപ്പിച്ചുവെന്ന് താരം പറഞ്ഞിരുന്നു.

അവസാനത്തെ താക്കീത്

ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് തനിക്ക് അറിയാം. ഇത് അവര്‍ക്കുള്ള അവസാനത്തെ താക്കീതാണ്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ മറുപടി വേറെ രീതിയിലായിരിക്കുമെന്നും ചിമ്പു വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ട്വിറ്റര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം താരം എടുത്തത്.

English summary
On the eve of Indipendence Day, Simbu has chosen freedom from Twitter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam