»   » ഓവിയയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന്, പേര് ചീത്തയാക്കാന്‍ ശ്രമിക്കരുതെന്ന് ചിമ്പു

ഓവിയയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന്, പേര് ചീത്തയാക്കാന്‍ ശ്രമിക്കരുതെന്ന് ചിമ്പു

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തെ 'ഹോട്ട് നെയിം' ആണ് ഓവിയ. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതോടെ ഓവിയയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തുന്നു. തുടക്കം മുതലേ ഓവിയയ്ക്ക് പിന്തുണ നല്‍കിയ നടനാണ് ചിമ്പു. ഓവിയ ഷോയില്‍ നിന്ന് പുറത്തായപ്പോള്‍, നടിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് ചിമ്പു രംഗത്തെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.

പൃഥ്വിരാജിന്റെ പെങ്ങളാണ് ഇന്ന് തമിഴകത്ത് ചര്‍ച്ചയാകുന്ന നടി ഓവിയ എന്ന് നിങ്ങള്‍ക്കറിയോ.. ??

എസ്ടിആര്‍ എന്ന ട്വിറ്റര്‍ എക്കൗണ്ട് വഴിയാണ് ചിമ്പു ഓവിയയെ വിവാഹം ചെയ്യാന്‍ തയ്യാറാണ് എന്ന ട്വീറ്റ് വന്നത്. എന്നാല്‍ ഇത് തന്റെ പേരിലുള്ള വ്യാജ എക്കൗണ്ടാണെന്നും ആരൊക്കെയോ തന്റെ പേര് ചീത്തയാക്കാന്‍ ശ്രമിക്കുകയാണെന്നും ചിമ്പു പ്രതികരിച്ചു.

പ്രചരിച്ച ട്വീറ്റ്

ദൈവാനുഗ്രഹമുള്ള, ധൈര്യശാലിയായ പെണ്‍കുട്ടിയാണ് ഓവിയ എന്നും ഓവിയെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണ് എന്നുമാണ് ചിമ്പുവിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ എക്കൗണ്ട് വഴി പ്രചരിച്ച വിവാദം. കണ്ടവര്‍ കണ്ടവര്‍ ഏറ്റെടുത്ത് റീട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി.

പ്രതികരണവുമായി ചിമ്പു

എന്നാല്‍ ഇത്തരമൊരു ട്വീറ്റ് ഞാന്‍ ഇട്ടിട്ടില്ല എന്നും തന്റെ പേര് ചീത്തയാക്കാന്‍ ശ്രമിയ്ക്കുന്നതാണെന്നും ചിമ്പു പ്രതകുറിപ്പിലൂടെ പ്രതികരിച്ചു. പേര് ചീത്തയാക്കാന്‍ ശ്രമിയ്ക്കുന്ന ഇത്തരം അനുഭവങ്ങള്‍ എനിക്ക് പുതുമയുള്ളതല്ല. അത്തരം സാഹചര്യങ്ങളിലൂടെ എല്ലാം കടന്ന് വന്നതാണ്. പക്ഷെ ഈ ട്വീറ്റ് വേദനിപ്പിയ്ക്കുന്നു എന്ന് ചിമ്പു പറയുന്നു.

എന്നെ വേദനിപ്പിച്ചത്

ഒരു ഉത്തരവാദിത്വവുമില്ലാത്ത ആളുകള്‍ എന്റെ പേര് ഉപയോഗിച്ച് വ്യാജ എക്കൗണ്ടുകളില്‍ നിന്ന് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് എന്നെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. പക്ഷെ പ്രമുഖ മാധ്യമങ്ങള്‍ അതേറ്റെടുത്ത് പ്രചരിപ്പിയ്ക്കുന്ന വേദനിപ്പിയ്ക്കുന്നു എന്ന് ചിമ്പു പറയുന്നു.

ഇത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല

മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വവും ചുമതലയുമുള്ളതായി ഞാന്‍ വിശ്വസിയ്ക്കുന്നു. എന്നാല്‍ ചില മാധ്യമപ്രവര്‍ത്തകരുടെ ഇത്തരം നിരുത്തരവാദപരമായ പ്രവൃത്തി പ്രോത്സാഹിപ്പിക്കാനും കണ്ടില്ലെന്ന് നടിക്കാനും കഴിയില്ല.

എന്റെ അപേക്ഷ

എന്റെ വെരിഫൈഡ് എക്കൗണ്ടില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മാത്രം വിശ്വസിക്കാന്‍ ഞാന്‍ മാധ്യമങ്ങളോട് അപേക്ഷിക്കുകയാണ്. എന്റെ പേര് ചീത്തയാക്കാന്‍ ശ്രമിക്കുന്നവരുടെ പ്രവൃത്തികള്‍ വിശ്വസിക്കരുത് - ചിമ്പു പുറത്തിറക്കിയ പത്രകുറിപ്പില്‍ പറഞ്ഞു.

എന്തുകൊണ്ട് ചിമ്പു

തമിഴകത്തെ 'റിയല്‍ റോമിയോ' എന്നാണ് ചിമ്പുവിനെ ഒരു കൂട്ടര്‍ വിശേഷിപ്പിയ്ക്കുന്നത്. പ്രണയവും പരാജയവും ചിമ്പുവിന് പുത്തരിയല്ലത്രെ. അതുകൊണ്ട് തന്നെ ഓവിയയുമായുള്ള വിവാഹ വാര്‍ത്തകള്‍ വന്നത് കണ്ടപ്പോള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ചില തമിഴ് മാധ്യമങ്ങള്‍ അതേറ്റെടുക്കുകയായിരുന്നു.

English summary
Simbu reacts strongly to Oviya marriage controversy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam