ചിമ്പുവിന്റെ പാട്ടില്‍ നയന്‍താരയുടെ പേര് !

By Lakshmi

പഴയപിണക്കമെല്ലാം മറന്ന് ചിമ്പുവും നയന്‍താരയും ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ച കാര്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് വലിയ വാര്‍ത്തയായിരുന്നു. ഒരുകാലത്ത് വലിയ വാര്‍ത്ത സൃഷ്ടിച്ച പ്രണയത്തിനൊടുവിലാണ് ഇവര്‍ പിരിയുകയും തമ്മില്‍ കണ്ടാല്‍ മിണ്ടാതാവുകയും ചെയ്തത്.

എന്നാല്‍ ഇതെല്ലാം മറന്ന് നല്ല പ്രൊഫഷണലുകളായി വീണ്ടും ഒന്നിച്ചഭിനയിക്കാന്‍ ഇരുവരും തയ്യാറായിരിക്കുകയാണ്. ഇതിനിടെ വീണ്ടും സിനിമയില്‍ ഇവരുടെ ആദ്യകാല പ്രണയം വിഷയമാവുകയാണ്. ഇവരുടെ പ്രണയകഥ സിനമയാവുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ചിമ്പുവിന്റെ പുതിയ ചിത്രത്തില്‍ ഒരു പാട്ടിലാണ് നയന്‍താരയുമായുണ്ടായിരുന്ന പ്രണയത്തിന്റെ സൂചന വരുന്നത്.

Simbu


ചിമ്പുവിന്റെ ജന്മദിനമായ ഫെബ്രുവരി 3ന് റിലീസ് ചെയ്യാന്‍ പോകുന്ന ഗാനത്തിലെ വരികളില്‍ ചിമ്പുവിന്റെ പ്രണയിനികളുടെയെല്ലാം പേരുകള്‍ ചേര്‍ത്തിരിക്കുകയാണ്. യു ആര്‍ മൈ ഡാര്‍ലിങ് എന്ന തുടങ്ങുന്ന ഗാനം ചിമ്പുവിന് വേണ്ടി തമന്‍ തന്നെയാണ് പാടിയിരിക്കുന്നത്. മദന്‍ കര്‍കിയാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്. വാലുവെന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ചിമ്പുവിന്റെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള ചില പെണ്‍കുട്ടികളുടെ പേരുകള്‍ ഗാനത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇക്കൂട്ടത്തില്‍ നയന്‍താരയുടെ പേരുമുണ്ടെന്നാണ് റിപ്പരോര്‍ട്ട്. നയന്‍താര വേണ്ടാം, ആന്‍ഡ്രിയ വേണ്ടാം.... എന്നിങ്ങനെയാണത്രേ ചിത്രത്തിലെ വരികള്‍. ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായി എത്തുന്നത് ഹന്‍സിക മൊത്വാനിയാണ്. മുന്‍കാമുകിമാരെക്കൂടാതെ തമിഴകത്തെ സൂപ്പര്‍സംവിധായരായ മണിരത്‌നം, ബാല, ശങ്കര്‍ എന്നിവരുടെ പേരുകളും പാട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഈ ഗാനം ശരിയ്ക്കും തനിയ്ക്ക് നല്ല സമ്മര്‍ദ്ദം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് വാലി സാര്‍ എഴുതേണ്ടിയിരുന്ന ഗാനമായിരുന്നുവെന്നും മദന്‍ കര്‍കി പറയുന്നു. ഇങ്കി, പിങ്കി, പോങ്കി....എന്നിങ്ങനെയാണ് ശരിയ്ക്കും ഗാനത്തിന്റെ ആദ്യവരി.

തമന്‍ ആണ് വാലുവിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിമ്പുവിന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്യുന്ന ഈ ആരാധകര്‍ക്കുള്ള വലിയൊരു സമ്മാനമായിരിക്കുമെന്നും ഇത് ക്ലിക്കാകുമെന്നാണ് പ്രതീക്ഷയെന്നും തമന്‍ പറഞ്ഞു. പ്രണയദിനത്തിലാണ് ചിത്രത്തിന്റെ ഓഡിയോ പുറത്തിറങ്ങുന്നത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X