»   » മഞ്ജിമയെ കുറിച്ച് ചിമ്പു പറയുന്നത്; കേള്‍ക്കൂ

മഞ്ജിമയെ കുറിച്ച് ചിമ്പു പറയുന്നത്; കേള്‍ക്കൂ

Posted By:
Subscribe to Filmibeat Malayalam

മഞ്ജിമയെ കുറിച്ച് ചിമ്പു പറയുന്നത് യഥാര്‍ത്ഥത്തിലല്ല, സിനിമയിലാണ്. മഞ്ജിമ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ടീസര്‍ റിലീസ് ചെയ്തു. തന്റെ പ്രണയിനിയെ കുറിച്ചുള്ള ചിമ്പുവിന്റെ വര്‍ണനയാണ് ആദ്യ ടീസര്‍.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. മറ്റൊരു വിണ്ണൈത്താണ്ടി വരുവായ ആയിരിക്കും അച്ചം എന്‍പത് മടയമെടാ എന്ന ഈ ചിത്രം എന്ന സൂചന ടീസര്‍ നല്‍കുന്നു.

chimbu-manjima

തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ട് ഭാഷയിലും മഞ്ജിമ തന്നെയാണ് നായിക. തെലുങ്കില്‍ മഞ്ജിമയുടെ നായകനാകുന്നത് നാഗ ചൈതന്യയാണ്. സാഹസം സ്വാസക സാഗിപോ എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ് ടീസറും ഇതോടൊപ്പം റിലീസ് ചെയ്തിട്ടുണ്ട്.

ഡാന്‍ മാര്‍ക് താറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ഗൗതം മേനോന്റെ ബാനറായ ഫോട്ടോണ്‍ കഥാസാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഇനി ടീസറൊന്ന് കണ്ടു നോക്കൂ...

English summary
A teaser of Simbu's much-hyped 'Achcham Enbadhu Madamaiyada' has been released on Saturday, 29 August.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam