സിമ്പുവിന്റെ സഹോദരൻ ഇസ്ലാം മതം സ്വീകരിച്ചു!! മതം മാറ്റം അച്ഛന്റെ സാന്നിധ്യത്തിൽ
തെന്നിന്ത്യൻ സിനിമയിലെ അറിയപ്പടുന്ന സംഗീത സംവിധായകനാണ് ഇദ്ദേഹം .
മതം മാറ്റം എപ്പോഴും സമൂഹത്തിൽ വലിയ ചർച്ചയാകാറുണ്ട്. എന്നാൽ അത് സിനിമ മേഖലയിൽ ആകുമ്പോൾ ആ ചർച്ചകൾ വലിയ വിവാദമാകാറുണ്ട്. ഇപ്പോഴിത സിനിമ മേഖലയിൽ നിന്ന് മറ്റൊരു മതം മാറ്റം കൂടി. തെന്നിന്ത്യൻ താരം സിമ്പുവിന്റെ സഹോദരനും സംവിധായകനും നടനുമായ ടി രാജേന്ദറിന്റെ മകൻ കുരലരസൻ ഇസ്ലാം മതം സ്വീകരിച്ചത്.

തെന്നിന്ത്യൻ സിനിമയിലെ അറിയപ്പടുന്ന സംഗീത സംവിധായകനാണ് ഇദ്ദേഹം . സിമ്പുവിനെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ഇത് നമ്മ ആള് എന്ന സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത് കുരലരസന്‍ ആയിരുന്നു. സംഗീത സംവിധാനത്തിലുപരി ക്യാമറയ്ക്ക് മുന്നിലും തല കാണിച്ചിട്ടുണ്ട്.അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മതം മാറുന്നതുമായി ബന്ധപ്പെട്ട വീഡിയോകൾ ഇപ്പോൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു മതം മാറ്റം.
ചെന്നൈയിലെ അണ്ണാ സലായിക്കടുത്ത പള്ളിയില്‍ വച്ചാണ് കുരലരസന്‍ ഇസ്ലാം സ്വീകരിച്ചത്. മൂത്ത മകനാണ് ചിലമ്പരസന്‍ ഒരു ശിവ ഭക്തനാണ്. മകള്‍ ഇളക്കിയ ക്രിസത്യാനിയും. എല്ലാ മതങ്ങളെയും താന്‍ ബഹുമാനിക്കുന്നുവെന്ന് രാജേന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.തമിഴ് സിനിമാ സംഗീത ലോകത്ത് നിന്ന് ഇസ്ലാം മതം സ്വീകരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് കുരലരസന്‍. എആര്‍ റഹ്മാന്‍, ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ നേരത്തെ ഇസ്ലാം സ്വീകരിച്ചിരുന്നു. ഇവരിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഇസ്ലാം മത സ്വീകരിച്ചതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











