അജിത്തിനെ പൊക്കി; ചിമ്പു വിവാദത്തില്‍

By Aswathi

മലയാളത്തില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറയുന്നതുപോലയാണ് തമിഴകത്ത് അജിത്തും വിജയ് യും. മോഹന്‍ലാലും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളാണെന്ന് ആരാധകര്‍ക്കറിയുന്നതാണ്. എന്നാല്‍ ഇവരുടെ പേര് പറഞ്ഞ് ഫാന്‍സ് അസോസിയേഷനുകള്‍ തല്ലുകൂടും. സമാനമായ അവസ്ഥയാണ് തമിഴില്‍ വിജയ് യുടെയും അജിത്തിന്റെയും പേരില്‍ നടക്കുന്നത്.

വിജയ് ആരാധക്ക് ഒട്ടും സഹിക്കാത്ത ഒരു കാര്യമാണ് അജിത്തിനെ പൊക്കി പറയുന്നത്. അങ്ങനെ പൊക്കി പറഞ്ഞ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത് ചിമ്പുവാണ്. തലയുടെ എന്നൈ അറിന്താല്‍ എന്ന ചിത്രം കണ്ട് ഇഷ്ടപ്പെട്ട ചിമ്പു തന്റെ ട്വിറ്ററില്‍ ഇങ്ങനെ ട്വീറ്റി; 'ഒരുപാട് കാലത്തിന് ശേഷം ഞാനൊരു നല്ല സിനിമ കണ്ടു, എന്നെ അറിന്താല്‍. മനോവൈകല്യമില്ലാത്തവര്‍ ഈ സിനിമ കണ്ടാല്‍ ഇഷ്ടപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തമിഴകം ഇത് ഇഷ്ടപ്പെടും'

chimbu-tweet

പോരെ പൂരം. വിജയ് ആരാധകര്‍ക്ക് അത്രയും മതി. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. വിജയ് ആരാധകര്‍ മാത്രമല്ല, സൂര്യ, വിക്രം, രജനികാന്ത് അങ്ങനെയുള്ള സൂപ്പര്‍സ്റ്റാറുകളുടെ ആരാധകര്‍ക്കൊന്നും ചിമ്പുവിന്റെ ട്വീറ്റ് പിടിച്ചിട്ടില്ല. പ്രധാനമായും ചൊടിപ്പിച്ചത് വിജയ് ആരാധകരെ ആണെന്ന് മാത്രം. സംഗതി വിവാദമാതോടെ ചിമ്പു രംഗത്തെത്തി. തന്റെ അഭിപ്രായം പ്രകടിപ്പിയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായി താരം.

chimbu

ഒരു ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവരെ മനോവൈകല്യമുള്ളവര്‍ എന്ന് വിളിക്കാമോ എന്നാണ് മറ്റ് സൂപ്പര്‍സ്റ്റാറുകളുടെ ആരാധകരുടെ ചോദ്യം. ഒരാളെയും ഉദ്ദേശിച്ചല്ല താനങ്ങനെ പറഞ്ഞതെന്ന് ചിമ്പു വ്യക്തമാക്കി. എന്നൈ അറിന്താല്‍ എന്ന ചിത്രത്തെ കുറിച്ചുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എന്തിനാണ് ഇതിത്ര വിഷയമാക്കുന്നതെന്നാണ് ചിമ്പുവിന്റെ ചോദ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X