ചിമ്പു ഇനി അനാഥന്‍!
സംവിധായകന്‍ വിജയ ടി രാജേന്ദ്രന്റെയും ആദ്യകാല നടി ഉഷ രാജേന്ദ്രന്റെയും മകനാണ് സിലമ്പരസന്‍ എന്ന ചിമ്പു. ജീവിതത്തില്‍ അല്പം തലതിരിഞ്ഞ ഗോസിപ്പുകള്‍ ഒക്കെ ഉണ്ടാക്കുമെങ്കിലും മിക്ക സിനിമകളിലും കുടുംബത്തെ പരിഗണിയ്ക്കുന്ന മകനായാണ് ചിമ്പു എത്താറുള്ളത്. എന്നാല്‍ അടുത്ത ചിത്രത്തില്‍ ചിമ്പു അനാഥനാണ്.
നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ, കിരുതിഗ ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിമ്പു അനാഥനായി എത്തുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് കഥാപാത്രങ്ങളെയോ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

വണക്കം ചെന്നൈ എന്ന ചിത്രത്തിലൂടെയാണ് കിരുതിഗ സംവിധാന രംഗത്ത് എത്തിയത്. ആദ്യ ചിത്രത്തിന് സംഗീതമൊരുക്കിയ അനിരുദ്ധ് തന്നെയാണ് ചിമ്പു നായകനാകുന്ന ചിത്രത്തിനും സംഗീതമൊരുക്കുന്നത്. റെഡ് ഗയന്റ് മൂവീസിന്റെ ബാനറില്‍ കിരുതിഗ തന്നെ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മെയ് ആദ്യവാരം ആരംഭിയ്ക്കും. ഒരു റൊമാന്റിക്ക് കോമഡി ചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ചിമ്പു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ചിമ്പു കരാറൊപ്പിട്ടുണ്ട്.
നിലവില്‍ മൂന്ന് ചിത്രങ്ങളാണ് ചിമ്പുവിന്റേതായി റിലീസിന് തയ്യാറായി നില്‍ക്കുന്നത്. പാണ്ഡിരാജ് സംവിധാനം ചെയ്ത, നയന്‍താര നായികയായെത്തുന്ന ഇത് നമ്മ ആള്, വിജയ് ചന്ദ്രന്‍ സംവിധാനം ചെയ്ത, ഹന്‍സിക നായികയായെത്തുന്ന വാലു എന്നീ ചിത്രങ്ങള്‍ക്ക് പുറമെ എസ് എസ് ചക്രവര്‍ത്തിയുടെ വേട്ടൈ മന്നന്‍ എന്ന ചിത്രവും ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനായി കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











