ആര്യയ്ക്കും വിശാലിനും പിന്നാലെ ചിമ്പുവും വിവാഹിതനാവുന്നു? വിവാഹത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ
തെന്നിന്ത്യന്‍ സിനിമയിലെ പ്രധാനപ്പെട്ട അഭിനേതാക്കളിലൊരാളാണ് ചിമ്പു. സിനിമയിലെത്തി അധികകാലം പിന്നിടുന്നതിനിടയില്‍ത്തന്നെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു ഈ താരം. അഭിനേത്രികളുമായി ചേര്‍ത്ത് താരത്തിന്റെ പേരില്‍ ഗോസിപ്പ് പ്രചരിച്ചിരുന്നു. അടുത്തിടെയായിരുന്നു ചിമ്പുവിന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. ജ്യേഷ്ഠന്റെ വിവാഹം നടത്താതെ അനുജന്‍ വിവാഹിതനാവുന്നതുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ത്തിയായിരുന്നു വിമര്‍ശകരെത്തിയത്. എന്നായിരിക്കും ചിമ്പുവിന്റെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. അതിനിടയിലാണ് താരം തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. പത്രക്കുറിപ്പിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.
വിവാദങ്ങളും കുപ്രചാരണങ്ങളും തന്നെ വിടാതെ പിന്തുടരുന്നുണ്ട്. സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെയായി ഇടയ്ക്ക് താന്‍ കൂടിക്കാഴ്ച നടത്താറുണ്ട്. അവരുമായി ചേര്‍ന്ന് പുതിയ സിനിമയൊരുക്കുയന്നെ ലക്ഷ്യത്തോടെ മാത്രമായിരിക്കില്ല അത്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വാര്‍ത്തയാവാറുണ്ട്. പിന്നീട് അവരുടെ പ്രൊജക്ടുകളില്‍ തന്നെ കാണാതാവുമ്പോള്‍ ഫാന്‍സ് നിരാശരാവാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഈ സംഭവമാണ് നടക്കുന്നത്. തന്റെ പുതിയ സിനിമകള്‍ ഏതൊക്കെയാണെന്ന് ബന്ധപ്പെട്ടവര്‍ തന്നെ അറിയിക്കും. മാധ്യമങ്ങളോടും തനിക്ക് നന്ദിയുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്നവരോടും നന്ദി പറയുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

സഹോദരനും സഹോദരിയും കുടുംബ ജീവിതത്തിലേക്ക് കടന്നതില്‍ സന്തോഷമുണ്ട്. കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മാധ്യമങ്ങളടക്കമുള്ളവര്‍ അവരെ അനുഗ്രഹിക്കാനും ആശീര്‍വദിക്കാനുമായി എത്തിയിരുന്നു. ഇപ്പോളത്തെ വിഷയം വിവാഹമാണ്. വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള കുപ്രചാരണം അതേ പോലെ തുടരുകയാണ്. താന്‍ ഇപ്പോള്‍ വിവാഹിതനാവാന്‍ തീരുമാനിച്ചിട്ടില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ അത് കൃത്യമായി നിങ്ങളെ അറിയിക്കുമെന്നും തചിമ്പുവിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications