Just In
- 35 min ago
വയറിലെ സ്ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍
- 53 min ago
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബാസ്
- 3 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
Don't Miss!
- Finance
ഡിസംബര്‍ പാദത്തില്‍ 13 ശതമാനം വളര്‍ച്ച; 312 കോടി രൂപ അറ്റാദായം കുറിച്ച് മാരികോ
- Lifestyle
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
- Automobiles
ടാറ്റയുടെ പുത്തൻ പ്രതീക്ഷകൾ; 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഫെബ്രുവരി നാലിന് ആരംഭിക്കും
- News
നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി
- Sports
IPL 2021: രാജസ്ഥാന് വണ്മാന് ബൗളിങ് ആര്‍മി! ഇതു മാറ്റിയേ തീരൂ- ചോപ്ര പറയുന്നു
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഓവിയയുമായുള്ള വിവാഹ വാര്‍ത്ത; നടിയെ മുന്നിലിരുത്തി ചിമ്പു പറഞ്ഞത്
താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു കൈയ്യും കണക്കുമില്ല. നടന് ചിമ്പുവും ഓവിയയും വിവാഹിതരാകാന്‍ പോകുന്നു എന്നായിരുന്നു ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത. വിവാഹ ഫോട്ടോ സഹിതമാണ് വാര്‍ത്ത പ്രചരിച്ചത്.
എന്നാല്‍ അത് മോര്‍ഫ് ചെയ്തെടുത്ത ഫോട്ടോ ആണെന്നും, വിവാഹ വാര്‍ത്ത വ്യാജമാണെന്നും പിന്നീട് തെളിവ് സഹിതം പുറത്ത് വന്നിരുന്നു. എന്നാലിപ്പോള്‍ ചിമ്പു വിവാഹ വാര്‍ത്തയോട് പ്രതികരിക്കുന്നു. ഓവിയയെ ഇരുത്തിയാണ് ചിമ്പുവിന്റെ പ്രതികരണം.
ദിലീപിന്റെ നായിക ഇന്നെവിടെ എത്തി എന്ന് കണ്ടോ.. മലയാളത്തിലേക്കിനി ഇല്ലേ..?

പൊങ്കല്‍ ഷോ
പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി വിജയ് ടിവിയില്‍ അതിഥിയായി എത്തിയതായിരുന്നു ഓവിയ. ഓവിയയ്ക്ക് സര്‍പ്രൈസ് നല്‍കാനായി ഫോണില്‍ വിളിച്ചപ്പോഴാണ് ചിമ്പു വിവാഹ വാര്‍ത്തയോട് പ്രതികരിച്ചത്.

ചിമ്പുവിന്റെ മറുപടി
ഇതിനു മുന്‍പ് ഒരു 10 തവണയെങ്കിലും എന്റെ കല്ല്യാണം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞതാണ്. നാട്ടുകാരെല്ലാം നിന്നെ കല്ല്യാണം കഴിപ്പിക്കുന്നുണ്ട് ഞാനെപ്പോഴാ നിന്നെ കല്ല്യാണം കഴിപ്പിക്കുന്നതെന്ന് അമ്മ ചോദിക്കുന്നു. എനിക്കാകട്ടെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്- ചിമ്പു പറഞ്ഞു.

ഓവിയയുടെ ആശംസ
എത്രയും പെട്ടെന്ന് ചിമ്പുവിന്റെ വിവാഹം നടക്കട്ടെയെന്നും നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കട്ടെയെന്നും ഓവിയ ആശംസിച്ചു, എന്നാല്‍ താനിപ്പോഴാണ് സന്തോഷത്തോടെ ജിവിക്കുന്നത്. ആ സമാധാനം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചിമ്പു പറയുന്നു.

അന്ന് വാര്‍ത്ത വന്നപ്പോള്‍
മുന്‍പ് ചിമ്പുവിന്റെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് വഴി ഓവിയയുമായുള്ള വിവാഹ വാര്‍ത്ത വന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ വിവാഹ വാര്‍ത്ത പ്രചരിച്ചത്. അന്ന വിവാഹ വാര്‍ത്തയോട് കടുത്ത ഭാഷയിലാണ് ചിമ്പു പ്രതികരിച്ചത്.