»   » ആ വാക്ക് എന്നെ തകര്‍ത്തു കളഞ്ഞു, ചിമ്പുവുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് ഹന്‍സിക

ആ വാക്ക് എന്നെ തകര്‍ത്തു കളഞ്ഞു, ചിമ്പുവുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് ഹന്‍സിക

Posted By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയുമായി വേര്‍പിരിഞ്ഞതിന് ശേഷം ചിമ്പുവിന്റെ പേരില്‍ ശക്തമായി പ്രചരിച്ച പ്രണയ വാര്‍ത്തയായിരുന്നു ഹന്‍സിക മോട്ടുവാണിയുമായുള്ളത്. തങ്ങളുടെ പ്രണയവും പ്രണയ പരാജയവും ഗോസിപ്പുകള്‍ക്ക് ഇട നല്‍കാതെ ഇരുവരും തന്നെ വെളിപ്പെടുത്തുകയാണ് ഉണ്ടായത്.

തടിയും തുണിയും കുറച്ചിട്ടും രക്ഷയില്ല, ഹന്‍സികയെ രക്ഷിക്കാന്‍ ഇനി മോഹന്‍ലാലിന് മാത്രമേ കഴിയൂ...

ഹന്‍സികയുമായി പിരിഞ്ഞതിന് ചിമ്പു ചില കാരണങ്ങള്‍ നിരത്തിയിരുന്നു. എന്നാല്‍ ഹന്‍സിക മൗനം പാലിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ ചിമ്പുവുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് ഹന്‍സിക വെളിപ്പെടുത്തുന്നു.

ആ പ്രണയം

വാലു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ചിമ്പുവും ഹന്‍സികയും പ്രണയത്തിലായത്. വിവാഹം കഴിക്കാന്‍ പോകുകയാണെന്നും, വിവാഹം കഴിഞ്ഞാല്‍ അജിത്തിനെയും ശാലിനിയെയും പോലെ ഞങ്ങള്‍ ജീവിയ്ക്കുമെന്നും ചിമ്പുവും ഹന്‍സികയും പറഞ്ഞു.

വേര്‍പിരിയല്‍

എന്നാല്‍ ഒരു സിനിമയുടെ ആയുസ് പോലും ആ പ്രണയ ബന്ധത്തിന് ഉണ്ടായിരുന്നില്ല. വാലു എന്ന ചിത്രം ചിത്രീകരിച്ച് തീരുന്നതിന് മുന്‍പേ ഹന്‍സികയും ചിമ്പുവും വേര്‍പിരിഞ്ഞു. പരസ്പരം മുഖത്ത് പോലും നോക്കാതെയാണ് ഇരുവരും തുടര്‍ന്ന് അഭിനയിച്ചത്.

ചിമ്പു പറഞ്ഞ കാരണം

വേര്‍പിരിയുന്ന കാര്യം പത്രസമ്മേളനം നടത്തി ആരാധകരെ അറിയിച്ച കക്ഷിയാണ് ചിമ്പു. ഹന്‍സികയ്ക്ക് പണത്തിനോടുള്ള ആര്‍ത്തിയാണ് വേര്‍പിരിയാന്‍ കാരണം എന്നും നടന്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളില്‍ പിന്തുണയ്ക്കാന്‍ എത്തിയില്ല എന്നും പണവും പടവുമൊക്കെ പോയി എന്നും വികാരഭരിതനായി ചിമ്പു പറഞ്ഞു.

ഹന്‍സിക പറയുന്നത്

ആദ്യമൊക്കെ ഒരേ മനസ്സിലും ഇഷ്ടത്തിലും പോകുന്നവരാണ് ഞങ്ങളെന്നാണ് കരുതിയത്. എന്നാല്‍ ചിമ്പു പറഞ്ഞ ആ ഒരൊറ്റ വാക്ക് എന്നെ തകര്‍ത്തുകളഞ്ഞു. ആ ഷോക്കില്‍ നിന്നും ഇപ്പോഴും എനിക്ക് തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല. അതിന് ശേഷമാണ് പിരിയാന്‍ തീരുമാനിച്ചത് - ഹന്‍സിക പറഞ്ഞു.

English summary
Simbu’s single word caused the split, Hansika spills the beans

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam