ചിമ്പുവിന്റെ ശാരീരിക മാറ്റത്തിന് പിന്നിലെ രഹസ്യ കാരണം വെളിപ്പെടുത്തി സഹോദരി

തമിഴ് സിനിമാ ലോകത്തെ കാതല്‍ മന്നന്‍ എന്നാണ് സിലമ്പരസന്‍ എന്ന ചിമ്പു അറിയപ്പെടുന്നത്. കോളിവുഡില്‍ ഇന്നും ക്രോണിക് ബാച്ചിലറായി തുടരുന്ന ചിമ്പുവിന്റെ സിനിമ മാത്രമല്ല, ജീവിതവും തമിഴ്‌നാട്ടിലെ യുവാക്കള്‍ക്ക് പ്രചോദനമാണെന്നാണ് പറയപ്പെടുന്നത്. എന്ത് തന്നെയായാലും സമീപകാലത്തെ നടന്റെ ശാരീരിക മാറ്റം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.

സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വര്‍ എന്ന ചിത്രത്തിന് വേണ്ടി തടികുറച്ച്, താടി വളര്‍ത്തി തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരമെത്തുന്നത്. നിധി അഗര്‍വാള്‍ നായികയായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഫോട്ടോകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പോസ്റ്ററില്‍ ചിമ്പുവിന്റെ ലുക്ക് തന്നെയാണ് ചര്‍ച്ചാ വിഷയം. നൂറ് കിലോയില്‍ അധികമുണ്ടായിരുന്ന ശരീര ഭാരം എങ്ങിനെ ഇത്രപെട്ടന്ന് ഇത്രയും കുറച്ചെടുത്തു എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

അതിനെ കുറിച്ച് സംസാരിക്കുകയണിപ്പോള്‍ ചിമ്പുവിന്റെ സഹോദരി ഇലക്യ. ശരീരിക മാറ്റത്തിന് തന്നെ സഹായിച്ച ദൈവത്തിനും ആരാധകര്‍ നല്‍കിയ സ്‌നേഹത്തിനും നന്ദി പറഞ്ഞ് ചിമ്പു ട്വീറ്റ് ചെയ്ത ട്വീറ്റ് റീ പോസ്റ്റ് ചെയ്ത് സംസാരിക്കുകയായിരുന്നു ഇലക്യ. ഈ മാറ്റത്തിന് വേണ്ടി ചിമ്പു വളരെ അധികം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സഹോദരി പറയുന്നു.

simbu

ഈ ശാരീരിക മാറ്റം വെറും തടി കുറയ്ക്കല്‍ മാത്രമല്ല, തന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് സ്വയം തിരിച്ചറിയുക കൂടെയായിരുന്നു. ഈ യാത്രയില്‍ കുറച്ചു ദിവസം ഞാന്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തന്റെ ലക്ഷ്യത്തിനായി അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നതും ഇച്ഛാശക്തിയെ മറി കടക്കുന്നതും കണ്ടു- ഇലക്യ തന്റെ ട്വിറ്ററില്‍ കുറിച്ചു.

ഈ ശാരീരിക മാറ്റത്തിന് പിന്നിലെ ഒരു രഹസ്യ കാരണത്തെ കുറിച്ചും ഇലക്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ കൂടുതല്‍ സജീവമാവാന്‍ വേണ്ടിയും, നല്ല റോളുകള്‍ ചെയ്യാന്‍ വേണ്ടിയും കൂടെയാണത്രെ ചിമ്പു ഇത്ര കഷ്ടപ്പെട്ട് ഈ ശാരീരിക മാറ്റം നടത്തിയത്. ശാരീരികമായി മാത്രമല്ല, മാനസികമായും ചിമ്പു തയ്യാറെടുക്കുകയാണെന്നാണ് സഹോദരി പറഞ്ഞിരിയ്ക്കുന്നത്.

Recommended Video

വിണ്ണൈത്താണ്ടി വരുവായ രണ്ടാം ഭാഗം വരുന്നു | filmibeat Malayalam

എന്ത് തന്നെയായാലും നിലവില്‍ ചില നല്ല സിനിമകളുമായി തിരക്കിലാണ് തമിഴകത്തെ കാതല്‍ മന്നന്‍. മുന്‍ കാമുകി ഹന്‍സിക മോട്ടുവാണി നായികയായെത്തുന്ന മഹ ഉള്‍പ്പടെ മൂന്നോളം സിനിമകള്‍ ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. സ്ത്രീ പക്ഷ ചിത്രമായ മഹ ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട്, തമിഴ് റീമേക്കായ മുഫ്ടി എന്നിവയാണ് മറ്റ് സിനിമകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X