എന്റെ സിനിമയ്ക്ക് ഇതുവരെ വയ്ക്കാത്ത അത്രയും കട്ടൗട്ടുകള്‍ വയ്ക്കണം! പാലൊഴുക്കണം! ചിമ്പുവിന്റെ വീഡിയോ
തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകര്‍ ഉളള താരങ്ങളിലൊരാളാണ് ചിമ്പു. താരത്തിന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. മാസ് എന്റര്‍ടെയ്‌നറുകള്‍ കൂടുതലായി ചെയ്യാറുളള ചിമ്പുവിന്റെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെ എല്ലാവരും കാത്തിരിക്കാറുണ്ട്, ഒരു സൂപ്പര്‍താര ചിത്രത്തിനു വേണ്ട എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് നടന്റെ സിനിമകള്‍ ഒരുക്കാറുളളത്.
ഒരിടവേളയ്ക്കു ശേഷം അടുത്തിടെയായിരുന്നു ചിമ്പു തമിഴില്‍ വീണ്ടും സജീവമായത്. മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനം എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്, സിനിമ ഹിറ്റായി മാറിയ ശേഷം നടന് തമിഴില്‍ തിരക്കേറിയിരിക്കുന്നു. വന്താ രാജാവാതാ വരുവേന്‍ ആണ് ചിമ്പുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ഇതിനിടെ നടന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തൊരു വീഡിയോ വൈറലായി മാറിയിരുന്നു. ആരാധകരോട് അഭ്യര്‍ത്ഥനയുമായിട്ടാണ് നടന്‍ എത്തിയിരുന്നത്.

വന്താ രാജാവാതാ വരുവേന്‍
തമിഴിലെ മുന്‍നിര സംവിധായകനായ സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രമാണ് വന്താ രാജാവാതാ വരുവേന്‍. ഇത്തവണ ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നറുമായാണ് ചിമ്പു എത്തുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മേഘ ആകാശ്,കാതറിന്‍ ട്രീസ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒരു തെലുങ്ക് സിനിമയുടെ റീമേക്കായിട്ടാണ് ചിമ്പുവിന്റെ പുതിയ സിനിമ വരുന്നത്. വലിയ ക്യാന്‍വാസിലാണ് താരത്തെ നായകനാക്കി സുന്ദര്‍ സി സിനിമയെടുത്തിരിക്കുന്നത്.

റിലീസ്
ഫെബ്രുവരി ഒന്നിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലൂമായി വമ്പന്‍ റിലീസായിട്ടാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. രമ്യ ക്യഷ്ണന്‍,പ്രഭു,യോഗി ബാബു,മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജാഹ് സുഭാസ്‌കരന്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

വിഡിയോയ്ക്ക് വലിയ ട്രോളുകളായിരുന്നു
സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ആയിരുന്നു ആരാധകരോട് അഭ്യര്‍ത്ഥനയുമായി ചിമ്പു എത്തിയിരുന്നത്. ഇത്തവണ സിനിമ റിലീസ് ചെയ്യുന്ന ദിവസം പാലഭിഷേകവും കട്ടൗട്ടുകളും വേണ്ടെന്നും പകരം ആ തുകയ്ക്ക് മാതാപിതാക്കള്‍ക്ക് വസ്ത്രം വാങ്ങിനല്‍കണമെന്നും ആയിരുന്നു ചിമ്പുവിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ ഈ വിഡിയോയ്ക്ക് വലിയ ട്രോളുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

ആരാധകരില്ലാത്തതിനാല്‍ മാനം രക്ഷിക്കാന്‍
ഇതൊക്ക ചിമ്പുവിന്‌റ അടവാണെന്നും ആരാധകരില്ലാത്തതിനാല്‍ മാനം രക്ഷിക്കാന്‍ ചിമ്പു പറയുന്നതെന്നുമാണ് ട്രോളുകള്‍ ധാരാളമായി വന്നത്. അടുത്തിടെ സിനിമാരംഗത്തുനിന്നും ഉണ്ടായ വിവാദങ്ങളിലെല്ലാം താരത്തിന്റെയും പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. നിര്‍മ്മാതാക്കളുമായ തര്‍ക്കം,സംവിധായകനുമായുളള അടിപിടി,ലൊക്കേഷനില്‍ വൈകിയെത്തുക തുടങ്ങിയ പരാതികളായിരുന്നു ചിമ്പുവിന്റെതായി പറഞ്ഞുകേട്ടത്. അതിനാല്‍ ആരാധകര്‍ താരത്തെ കൈവിട്ടുവെന്ന തരത്തില്‍ പലരും അഭിപ്രായപ്പെട്ടു

ചിമ്പുവിന്റെ പുതിയ വീഡിയോ
അതേസമയം തന്റെ വീഡിയോയ്ക്ക് ട്രോളുകള്‍ ഏല്‍ക്കേണ്ടി വന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ വീഡിയോയുമായി താരം എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. എന്റെ വീഡിയോയെ പലരും വിമര്‍ശിച്ചു. എനിക്ക് ആരാധകരില്ലാത്തതുകൊണ്ടാണ് പുതിയ സെന്റിമെന്റ്‌സുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ പറയുന്നു. എന്റെ അടുത്ത ചിത്രമായ വന്താ രാജാവാതാ വരുവേന് ഇതുവരെ വെയ്ക്കാത്ത അത്ര കട്ടൗട്ട്,ബാനര്‍ തുടങ്ങിയവ വെക്കണം.പാക്കറ്റില്‍ അല്ല അണ്ടാവ് നിറയെ പാല്‍ കട്ടൗട്ടില്‍ ഒഴിക്കണം,വേറെ ലെവല്‍ ആഘോഷമായിരിക്കണം. എനിക്ക് രണ്ടും മൂന്നും ആരാധകരെങ്കിലും ഉണ്ടെന്ന് എല്ലാവരും അറിയട്ടെ. ചിമ്പു വീഡിയോയില്‍ പറഞ്ഞു.
വീഡിയോ കാണൂ


Click it and Unblock the Notifications











