ഫോട്ടോ എടുത്തത് ദുബായിൽവെച്ച്! അത് ചെയ്തത് ഞാനല്ല,നയൻസിനോടൊപ്പമുള്ള ചിത്രത്തിനെക്കുറിച്ച് ചിമ്പു
ആ ചിത്രങ്ങൾ ദുബായിയിൽ നിന്ന് എടുത്തതാണെന്നും സിമ്പു പറഞ്ഞു
ഒരു കാലത്ത് തമിഴ് സിനിമ ലോകത്തെ ചൂട് പിടിച്ച ചർച്ചയായിരുന്നു തെന്നിന്ത്യൻ താര റാണിയും തമിഴിലെ ലേഡിസൂപ്പർസ്റ്റാർ എന്ന് അറിപ്പെടുന്ന നയൻതാരയും നടൻ ചിമ്പുമായിട്ടുളള പ്രണയം. തമിഴിൽ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെയായിരുന്നു ഇവർ തമ്മിലുളള പ്രണയം ആരഭിച്ചത്. എന്നാൽ ഈ ബന്ധ അധികനാൾ നീണ്ടു പോയിരുന്നില്ല. അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇവരുടെ ബന്ധം പിരിയുകയായിരുന്നു.
ഇവർ വേർപിരിഞ്ഞതിനു ശേഷമായിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്. താരങ്ങൾ തമ്മിലുളള ചില സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇത് സിനിമ മേഖലയിലെ അകത്തും പുറത്തും ചെറിയ രീതിയിലുളള പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. നയൻസിനോടുളള പകപോക്കലിന്റെ ഭാഗമായി ചിമ്പുവാണ് ചിത്രങ്ങൾ പുറത്തു വിട്ടതെന്നുളള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിനു മറുപടിയുമായി ചിമ്പുതന്നെ രംഗത്തെത്തിയിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം മറുപടി
നയൻസ് തമിഴ് സിനിമയിലെത്തി തുടക്ക സമയത്തായിരുന്നു പ്രണയവും ബ്രേക്ക് അപ്പും താരങ്ങളുടെ ചിത്രങ്ങൾ പ്രചരിച്ചതും. നായൻസ് ചിമ്പു ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഒരുപാട് ആരോപണങ്ങളും വിമർശനങ്ങളും തമിഴ് സിനിമ മേഖലയിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ പ്രശ്നങ്ങൾ കെട്ടടങ്ങി വർഷങ്ങൾക്കും ശേഷം ആരോപണങ്ങൾക്ക് മറുപടിയുമായി ചിമ്പു തന്നെ രംഗത്തെത്തുകയായിരുന്നു. ഈ ചിത്രങ്ങളുടെ പേരിൽ താൻ ഒരുപാട് പഴി കേട്ടിട്ടുണ്ടെന്നും എന്നാൽ വിഷയത്തിൽ നിരപരാധിയാണെന്നും താരം പറഞ്ഞു.

ദുബായിൽ നിന്ന് എടുത്ത ചിത്രങ്ങൾ
ആ ചിത്രങ്ങൾ ദുബായിയിൽ നിന്ന് എടുത്തതാണെന്നും സിമ്പു പറഞ്ഞു. അവിടെ നിന്ന് ഒരു ക്യാമറ വാങ്ങിയിരുന്നു. എന്നാൽ ക്യാമറ എങ്ങനെ പുറത്തു പോയെന്ന് തനിയ്ക്ക് അറിയില്ല. ഈ ചിത്രത്തിന്റെ പേരിൽ താൻ ഒരുപാട് മാനസിക പീഡനം അനുഭവിച്ചതാണ്. ഒരു പെൺകുട്ടിയ്ക്ക് ഞാൻ കാരണം ചീത്തപ്പേരുണ്ടായതിൽ വളരെയധികം ഖേദമുണ്ട്. എന്നാൽ അവരുടെ അനുവാദമില്ലാതെ ഇന്നുവരെ താൻ ഒരു പെൺകുട്ടിയെ സ്പർശിച്ചിട്ടു പോലുമില്ലെന്ന് സിമ്പു കൂട്ടിച്ചേർത്തു.

ബീപ് സോങ്
തമിഴ് സിനിമ ലോകത്ത് ഏറെ വിവാദമായ ഒരു ഗാനമായിരുന്നു ബിപ് സോങ്. സിമ്പവും സംഗീത സംവിധായകൻ അനിരുദ്ധും ചേർന്നായിരുന്നു ഈ ഗാനം ഒരുക്കിയത്. ഈ ഗാനത്തിനെതിരെ തമിഴ്നാട്ടിലെ സ്ത്രീ സംഘടനകൾ രംഗത്തെത്തിയിരുന്നു. പാട്ടിൽ സ്ത്രീ വിരുദ്ധ പരാമർശമാണ് വിവാദങ്ങൾ സൃഷ്ടിച്ചത്.

പ്രണയം തകർന്ന വിഷാദം
പ്രണയം തകർന്ന വിഷമത്തിലായിരുന്നു ആ ഗാനം ഉണ്ടാക്കിയതെന്ന് സിബു പറഞ്ഞു. എന്നാൽ ഒരിക്കൽ പോലും ഈ ഗാനം പുറത്തു വിടാൻ തീരുമാനിച്ചിട്ടില്ലായിരുന്നു.എന്നാൽ ഇത് തങ്ങളുടെ അറിവോട് കൂടിയായിരുന്നില്ല ലീക്കയാത്. എങ്ങനെയാണ് ഇതു സംഭവിച്ചതെന്ന് അറിയില്ലെന്നും സിമ്പു അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











