എനിക്ക് രജനികാന്ത് ആകേണ്ട: ചിമ്പു

By Aswathi

ഒരുപാട് സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിലും തമിഴ് സിനിമയ്ക്ക് സിലമ്പരസന്‍ എന്ന ചിമ്പു വേണ്ടപ്പെട്ട നടനാണ്. ഒരു നടനെന്നതിനപ്പുറം ഡാന്‍സറായും ഗായകനായും നിര്‍മാതാവായും ചിമ്പു തമിഴ് സിനിമയ്ക്കകത്തും പ്രേക്ഷകരുടെ മനസ്സിലുമുണ്ട്.

വളരെ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ തനിക്ക് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ പോലെ ആകണം എന്ന് ചിമ്പു പറഞ്ഞിരുന്നു. എന്നാല്‍ രജനികാന്തിനെയും അഭിനയത്തെയും സിനിമയെ കുറിച്ചുമൊക്കെ കൂടുതല്‍ അറിഞ്ഞതുകൊണ്ടാവാം താരത്തിനിപ്പോള്‍ അങ്ങനെ ഒരു ആഗ്രഹമില്ല.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് തനിക്കിപ്പോള്‍ അടുത്ത രജനികാന്ത് ആകാനുള്ള ആഗ്രഹം ഇല്ലെന്ന് ചിമ്പു പറഞ്ഞത്. ഇപ്പോള്‍ ആരാധകര്‍ എന്റെ പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതുകൊണ്ട് അവര്‍ക്കായി മാത്രമാകും കൂടുതല്‍ ചിത്രങ്ങളും ചെയ്യുക. ഇപ്പോള്‍ തമിഴ് സിനിമയില്‍ തനിക്ക് ലഭിയ്ക്കുന്ന അംഗീകാരത്തില്‍ സംതൃപ്തനാണ്- ചിമ്പു പറഞ്ഞു.

ഒരിടവേള

എനിക്ക് രജനികാന്ത് ആകേണ്ട

പോട പോടി എന്ന ചിത്രത്തിന് ശേഷം ചിമ്പു വെള്ളിത്തിരയില്‍ നിന്ന് നീണ്ട അവധി എടുത്ത് മാറി നില്‍ക്കുകയായിരുന്നു.

അതിഥിയായി വന്നു

എനിക്ക് രജനികാന്ത് ആകേണ്ട

കണ്ണാ ലഡ്ഡു തിന്ന ആസയാ, ഇങ്ക എന്ന സൊല്ലുത് എന്നീ ചിത്രങ്ങളില്‍ അതിഥി താരമായി വന്നതിന് ശേഷം ചിമ്പു വീണ്ടും മുഖ്യധാരയിലേക്കിറങ്ങുകയാണ്.

രണ്ട് പുതിയ ചിത്രങ്ങള്‍

എനിക്ക് രജനികാന്ത് ആകേണ്ട

ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രണ്ട് ചിത്രങ്ങളാണ് ചിമ്പുവിന്റേതായി റിലീസിനൊരുങ്ങി നില്‍ക്കുന്നത്. വാലുവും ഇത് നമ്മ ആളും

പൂര്‍വ്വ കാമുകിമാര്‍ക്കൊപ്പം

എനിക്ക് രജനികാന്ത് ആകേണ്ട

ഹന്‍സികയും ചിമ്പുവും ഒന്നിക്കുന്ന വാലുവുവാണ് ആദ്യത്തെ ചിത്രം. നയന്‍താരയ്‌ക്കൊപ്പമുള്ള ഇത് നമ്മ ആള് എന്ന ചിത്രവും റിലീസിന് തയ്യാറായി. രണ്ട് പേരും ഇപ്പോള്‍ ചിമ്പുവിന് പൂര്‍വ്വ കാമുകിമാരാണ്.

ഇനി ചെയ്യുന്നത്

എനിക്ക് രജനികാന്ത് ആകേണ്ട

അതേ സമയം സെല്‍വ രാഗവന്റെയും ഗൗതം വാസുദേവ മേനോന്റെയും പുതിയ ചിത്രത്തില്‍ ചിമ്പു നായകനാകുന്നു എന്നും കേട്ടിരുന്നു.

ഗൗതമിനൊപ്പം

എനിക്ക് രജനികാന്ത് ആകേണ്ട

സെട്രന്‍ട്രു മാറുത് വാനിലെ എന്ന് പേരിട്ടിരിയ്ക്കുന്ന ഗൗതം മേനോന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. നേരത്തെ ഈ കൂട്ടുകെട്ട് ഒന്നിച്ച വിണൈത്താണ്ടി വരുവായ സൂപ്പര്‍ ഹിറ്റായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X