»   » 'എന്റെ തെറ്റെന്താണെന്ന് എനിക്കറിയാം... എന്നോട് ക്ഷമിക്കുക' പൊതുവേദിയില്‍ ക്ഷമ ചോദിച്ച് ചിമ്പു!

'എന്റെ തെറ്റെന്താണെന്ന് എനിക്കറിയാം... എന്നോട് ക്ഷമിക്കുക' പൊതുവേദിയില്‍ ക്ഷമ ചോദിച്ച് ചിമ്പു!

Posted By:
Subscribe to Filmibeat Malayalam
തെറ്റ് ഏറ്റുപറഞ്ഞ് ചിമ്പു | filmibeat Malayalam

കുറച്ച് നാളുകളായി ചിമ്പുവിനേക്കുറിച്ചുള്ള വിവാദങ്ങളാണ് തമിഴ് സിനിമ ലോകത്ത് നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. ഏറെക്കാലമായി ചിമ്പുവിനേക്കുറിച്ച് ഒളിഞ്ഞു മറഞ്ഞു കേട്ടിരുന്ന പരാതികള്‍ മൈക്കിള്‍ രായപ്പന്‍ എന്ന നിര്‍മാതാവ് ഉറക്കെ പറഞ്ഞതോടെയാണ് ചിമ്പു മാധ്യമങ്ങളില്‍ നിറഞ്ഞത്.

ഫഹദിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കേരളത്തിലേക്ക് എത്തുന്നത് റെക്കോര്‍ഡ് തുകയ്ക്ക്!

ഇത് വെറും മാഷല്ല, ഗുണ്ടാ മാഷാ! മമ്മൂട്ടിയുടെ തീപ്പൊരി ആക്ഷന്‍ രംഗങ്ങളുമായി മാസ്റ്റര്‍പീസ് ട്രെയിലര്‍

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളേക്കുറിച്ച് പ്രതികരിക്കാന്‍ ചിമ്പു തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തനിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ചിമ്പു സമ്മതിക്കുകയും അതിന് മാപ്പ് പറയുകയും ചെയ്തിരിക്കുകയാണ്. ഒരു പൊതുവേദിയിലാണ് താരം പരസ്യമായി തന്റെ തെറ്റിന് മാപ്പ് പറഞ്ഞത്.

ഓഡിയോ ലോഞ്ചിനിടെ

സന്താനം നായകനായി അഭിനയിച്ച 'സക്ക പോടു പോടു രാജ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു ചിമ്പുവിന്റെ പരസ്യമായ ക്ഷമ ചോദിക്കല്‍. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ചിമ്പുവാണ്.

ആരോപണങ്ങള്‍ക്ക് മറുപടി

ചിമ്പു നായകനായി എത്തിയ എഎഎ അഥവാ അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രത്തിന്റെ പേരിലായിരുന്നു നിര്‍മാതാവ് താരത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ താരം ആദ്യമായി പ്രതികരിക്കുകയായിരുന്നു ഓഡിയോ ലോഞ്ച് വേദിയില്‍.

പരാജയപ്പെട്ടതില്‍ എനിക്ക് വിഷമമില്ല

തന്റെ സിനിമ എഎഎ വിജയിച്ചില്ലെന്ന് അറിയാം. അത് പരാജയപ്പെട്ടതില്‍ വിഷമമില്ല. അത് ആരാധാകര്‍ക്ക് വേണ്ടി ചെയ്ത സിനിമയായിട്ടാണ് കരുതുന്നത്. എഎഎ ഒരു ഭാഗമായിട്ടാണ് ചിത്രീകരിക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ഒടുവില്‍ രണ്ട് ഭാഗങ്ങളാക്കി ചിത്രീകരിക്കേണ്ടി വന്നത് നിര്‍മാതാവിന് കുറച്ച് നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ചിമ്പു പറഞ്ഞു.

വിഷമമുണ്ടാക്കുന്നു

ആ സിനിമ ചിത്രീകരിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ പറയാം, അല്ലെങ്കില്‍ സിനിമ റിലീസായി ഒരു മാസം കഴിഞ്ഞ ശേഷമോ പറയാം. എന്നാല്‍ സിനിമ പുറത്തിറങ്ങി ആറ് മാസങ്ങള്‍ക്ക് ശേഷം അതിനേക്കുറിച്ച് പരാതി പറയുന്നതില്‍ വിഷമുണ്ടെന്നും ചിമ്പു പറഞ്ഞു.

ക്ഷമ ചോദിച്ചു

തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ഈ വേദിയില്‍ വച്ച് അതിന് ക്ഷമ ചോദിക്കുന്നു. താന്‍ നല്ലവാനാണെന്ന് പറയുന്നില്ല. ചെയ്ത തെറ്റ് എന്താണെന്ന് അറിയാം. എന്നാല്‍ അഭിനയിക്കുന്നതില്‍ നിന്നോ ആരാധകരെ രസിപ്പിക്കുന്നതില്‍ നിന്നോ തന്നെ ആര്‍ക്കും തടയാനാകില്ലെന്നും ചിമ്പു പറഞ്ഞു.

അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍

ചിമ്പു നായകനായി എത്തിയ എഎഎ അഥവ അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രത്തില്‍ തമ്മന്നയും ശ്രേയ ശരണുമായിരുന്നു നായികമാര്‍. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തനിക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ചിമ്പു നികത്തണമെന്നും നിര്‍മാതാവ് മൈക്കിള്‍ രായപ്പന്‍ ആവശ്യപ്പെട്ടിരുന്നു.

പുതിയ ചിത്രം

ഇതേ വേദിയില്‍ തന്നെയാണ് തന്നെ പുതിയ ചിത്രത്തേക്കുറിച്ച് ചിമ്പു പ്രഖ്യാപിച്ചത്. 'എല്ലാവരും പറയുന്നത് എനിക്ക് അഭിനയിക്കാന്‍ എന്തോ ബുദ്ധിമുട്ടുണ്ടെന്നാണ്. പക്ഷെ മണിരത്‌നം സാര്‍ പറയുന്നത് ഞാനാണ് അടുത്ത പടത്തില്‍ എന്നാണ്. ചെലപ്പോള്‍ അദ്ദേഹവും നിങ്ങളേപ്പോലെ എന്റെ ഫാനായിരിക്കും', ചിമ്പു പറഞ്ഞു.

English summary
Simbu says sorry for everything on regarding AAA controversy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam