ചിമ്പുവിന്റെ വാലു മെയ് 9ന് എത്തും
ഒടുവിവില്‍ ചിമ്പുവിന്റെ വാലുവിന്റെ കാര്യത്തില്‍ തീരുമാനമായി. ചിത്രം മെയ് 9ന് റിലീസ് ചെയ്യും.
ഫെബ്രുവരി 3ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം വിവിധ കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. വെള്ളിയാഴ്ച റിലിസ് എന്ന പതിവ് മാറി ഇത്തവണ ശനിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത് .

നിര്‍മാതാവിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ചിത്രം ശനിയാഴ്ച റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ഇത് വരുമാനനഷ്ടം ഉണ്ടാക്കുമെങ്കിലും ചിത്രം റിലീസിനെത്തുന്നതിന്റെ ആശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍. നിലവില്‍ സെന്‍സറിംഗ് പൂര്‍ത്തിയായെങ്കിലും ഒരു ഗാനം കൂടി ചിത്രീകരിക്കുമെന്നാണ് അറിയുന്നത്.
വിവിധ തലമുറകളിലെ നായികമാര്‍ക്കൊപ്പം ചിമ്പു ഗാനരംഗത്തില്‍ അഭിനയിക്കും. ഇതിന് ശേഷം ചിത്രം ഒരിക്കല്‍കൂടി സെന്‍സറിംഗ് നടത്തിയാവും റിലീസ് ചെയ്യുക.


Click it and Unblock the Notifications