നയന്‍താരയെയും ഹന്‍സികയെയും കുറിച്ച് ചിമ്പു പറയുന്നത്
ചിമ്പുവിന്റൈ ഒരു അഭിമുഖം അനുവദിച്ചുകിട്ടിയാല്‍ എങ്ങനെയായാലും താരത്തിന്റെ പ്രണയവിശേഷങ്ങളെ കുറിച്ച് ചോദിക്കാതെ അത് അവസാനിക്കാറില്ല. ഹന്‍സികയുമായുള്ള പ്രണയം വേര്‍പിരിഞ്ഞതിന്റെയും നയന്‍താരയുമായി വീണ്ടും അടുക്കുന്നതിന്റെയും സ്റ്റേജിലാണ് ഇപ്പോള്‍ ചിമ്പു.
സ്വാഭാവികമായും പറയുമ്പോള്‍ ഇവര്‍ രണ്ട് പേരെ കുറിച്ചും പറയണമല്ലോ. നയന്‍താരയെ കുറിച്ചും ഹന്‍സികയെ കുറിച്ചും ചിമ്പു പറയുന്നത് വായിക്കൂ...

നയന്‍താരയോട് ഇന്റിമസി, ഹന്‍സികയെ മറന്നു
അടുക്കുന്തോറും നയന്‍താരയോടുള്ള ഇന്റിമസി കൂടിക്കൂടിവരുന്നുവെന്നാണ് ചിമ്പു പറയുന്നത്.

നയന്‍താരയോട് ഇന്റിമസി, ഹന്‍സികയെ മറന്നു
ഒരു ചുംബന രംഗത്തോടെ പാളിയ പ്രണയം ഇപ്പോള്‍ 'ഇത് നമ്മ ആള്' എന്ന പുതിയ സിനിമയിലൂടെ പൊടിതട്ടിയെടുക്കുകയാണ് ഇരുവരുമെന്ന് കോളിവുഡ് ലോകത്ത് ചര്‍ച്ചയുണ്ട്. ഇതിനിടയിലാണ് ചിമ്പുവിന്റെ പുതിയ വെളിപ്പെടുത്തല്‍.

നയന്‍താരയോട് ഇന്റിമസി, ഹന്‍സികയെ മറന്നു
ഹന്‍സികിയുമായുള്ള പ്രണയബന്ധം തകര്‍ന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ താന്‍ നോര്‍മലായി എന്ന് തമിഴകത്തിന്റെ ചിമ്പു പറയുന്നു. ഹന്‍സികയുമായുള്ള പ്രണയത്തകര്‍ച്ച തന്നെ പ്രതികൂലമായി ബാധിച്ചില്ലെന്നും താരം പറഞ്ഞു.

നയന്‍താരയോട് ഇന്റിമസി, ഹന്‍സികയെ മറന്നു
ഞാന്‍ എന്റെ ബന്ധങ്ങളെപ്പറ്റി എപ്പോഴും തുറന്നുപറയുന്ന ആളാണ്. മറ്റുള്ളവര്‍ എന്ത് പറയുമെന്ന ഭയത്തില്‍ ജീവിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഹന്‍സികയുമായി പിരിയുകയാണെന്ന് ഞാന്‍ പരസ്യമായി പ്രഖ്യാപിച്ചതെന്ന് ചിമ്പു പറഞ്ഞു.

നയന്‍താരയോട് ഇന്റിമസി, ഹന്‍സികയെ മറന്നു
ഹന്‍സികയുമായി പിരിഞ്ഞു എന്ന് പറഞ്ഞ ചിമ്പു പക്ഷെ അതിന്റെ കാരണം പറഞ്ഞില്ല. ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി പരസ്യമാക്കാന്‍ ഞാനോ ഹന്‍സികയോ ആഗ്രഹിക്കുന്നില്ലന്നാണ് ചിമ്പു പറഞ്ഞത്.

നയന്‍താരയോട് ഇന്റിമസി, ഹന്‍സികയെ മറന്നു
മറ്റ് പലരുടെയും പ്രണയബന്ധങ്ങള്‍ തകര്‍ന്നപ്പോള്‍ ഞാന്‍ അവരെ ആശ്വസിപ്പിച്ചിട്ടുണ്ട്. എന്റെ കാര്യം വന്നപ്പോള്‍ ഞാന്‍ സ്വയം അത് ചെയ്തു.

നയന്‍താരയോട് ഇന്റിമസി, ഹന്‍സികയെ മറന്നു
മുമ്പ് എനിക്ക് പ്രണയത്തകര്‍ച്ചകള്‍ ഉണ്ടായപ്പോള്‍ ഞാന്‍ വല്ലാതെ ഡിപ്രസ്ഡാവുകയും എല്ലാവരില്‍ നിന്നും അകന്ന് യാത്ര പോകുകയും ചെയ്തിരുന്നു. ആ പ്രണയനഷ്ടങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. എന്നാല്‍ ഹന്‍സികയുമായുള്ള പ്രണയം മുറിഞ്ഞപ്പോള്‍ തൊട്ടടുത്ത ദിവസം മുതല്‍ ഞാന്‍ സാധാരണ അവസ്ഥയിലായി. സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള പക്വത എനിക്ക് വന്നുചേര്‍ന്നു.

നയന്‍താരയോട് ഇന്റിമസി, ഹന്‍സികയെ മറന്നു
ഇപ്പോള്‍ ഞാന്‍ സിംഗിള്‍ ആയിരിക്കുന്നതില്‍ സന്തോഷവാനാണ്. നാളെ മറ്റൊരു പ്രണയത്തില്‍ വീഴുമോ എന്നറിയില്ല. എന്തായാലും നിലവിലെ സ്റ്റാറ്റസില്‍ സംതൃപ്തനാണ്.


Click it and Unblock the Notifications











