ഇനി ചിമ്പു സെല്‍വ രാഘവനൊപ്പം
കണ്ണാ ലഡ്ഡ് തിന്ന ആസയ എന്ന ഒറ്റ ചിത്രം മാത്രമേ ചിമ്പുവിന്റേതായി ഈ വര്‍ഷം ഇറങ്ങിയിട്ടുള്ളൂ. എന്നാല്‍ 2014 എന്തുകൊണ്ടും ആഘോഷമാക്കാന്‍ തന്നെ ചിമ്പു തീരുമാനിച്ചിരിക്കുകയാണ്. വിണ്ണൈത്താണ്ടി വരുവായ, ഒസ്തി എന്നീ ചിത്രങ്ങളല്ലാതെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ചിമ്പുവിന് വിജയം എന്ന് പറയാന്‍ കാര്യമായൊന്നും സഭവിച്ചിരുന്നില്ല. എന്നാല്‍ അടുത്ത വര്‍ഷം അതെല്ലാം താരം പിടിച്ചെടുക്കും.
ഇങ്ക എന്ന സൊല്ലുത്, കാക്ക മുട്ടൈ, പത്മരാജിന്റെ പേരിടാത്ത ചിത്രം, സെട്രണ്ട് മാറുത് വാനിലെ, വാലു, വേട്ടൈ മന്നന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം 2014ല്‍ ആഘോഷമാക്കാനിരിക്കുകയാണ് ചിമ്പു. ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതാകട്ടെ തമിഴകത്ത് മികച്ച ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകരും. അതുകൊണ്ട് തന്നെ ചിമ്പവിന് ഈ ചിത്രങ്ങളിലെല്ലാം നല്ല പ്രതീക്ഷതന്നെ നല്‍കാവുന്നതാണ്.

ഇതിനിടയില്‍ ഇതാ മറ്റൊരു ചിത്രം കൂടെ. പോയ വാരം തമിഴകത്തെ ബോക്‌സോഫീസ് തകര്‍ത്ത ഇരണ്ടാം ഉലകം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെല്‍വരാഘവന്‍ ചിമ്പുവിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നെന്നാണ് വാര്‍ത്തകള്‍.
ഇപ്പോള്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന സട്രണ്ട് മാറുത് വാനിലെ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാല്‍ ഉടന്‍ സെല്‍വരാഘവന്റെ സെറ്റിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ കുറിച്ചോ മറ്റ് അഭിനേതാക്കളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചിമ്പുവിന് വേണ്ടിയുള്ള കഥയുടെ മിനുക്കുപണിയിലാണ് സെല്‍വരാഘവന്‍ ഇപ്പോല്‍.


Click it and Unblock the Notifications