twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയ്യപ്പനും കോശിയും റീമേക്കില്‍ ഈ സൂപ്പര്‍താരം! പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍

    By Prashant V R
    |

    പൃഥ്വിരാജ്-ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഈ വര്‍ഷമാദ്യം തിയ്യേറ്ററുകളിലേക്ക് എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. കോശി കുര്യനായി പൃഥ്വിരാജും അയ്യപ്പന്‍ നായരായി ബിജു മേനോനും പൂണ്ടുവിളയാടിയ ചിത്രം കൂടിയായിരുന്നു ഇത്. സിനിമ കണ്ട പ്രേക്ഷകരെല്ലാം ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളായിരുന്നു പങ്കുവെച്ചത്. അയ്യപ്പനും കോശിയില്‍ കഥാപാത്രങ്ങളായി എത്തിയ താരങ്ങളെല്ലാം ശ്രദ്ധേയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

    ayyappanum-koshiyum-

    സിനിമ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറിയ സമയത്ത് തന്നെ ചിത്രത്തിന്റെ റീമേക്ക് അവകാശവും വിറ്റുപോയിരുന്നു. തമിഴില്‍ നിര്‍മ്മാതാവ് കതിരേശനും ബോളിവുഡില്‍ നടന്‍ ജോണ്‍ എബ്രഹാമും ആണ് അയ്യപ്പനും കോശിയും റീമേക്ക് അവകാശം നേടിയത്. ധനുഷിന്റെ ആടുകളം എന്ന ശ്രദ്ധേയ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് കതിരേശന്‍. അതേസമയം തമിഴിലും ബോളിവുഡിലും പൃഥ്വിയുടെയും ബിജു മേനോന്‌റെയും റോളില്‍ ആരാകും എത്തുകയെന്ന് എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കുന്നൊരു കാര്യമാണ്.

    ഈ റോളുകളില്‍ പല താരങ്ങളുടെയും പേരുകള്‍ പറഞ്ഞുകേട്ടെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. മുന്‍പ് അയ്യപ്പനും കോശിയും തമിഴ് റീമേക്കില്‍ നടന്‍ പാര്‍ത്ഥിപന്‍ ബിജുമേനോന്റെ റോളില്‍ എത്തിയാല്‍ നന്നാകുമെന്ന് സംവിധായകന്‍ സച്ചി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം സച്ചിയുടെ വിയോഗത്തിന് പിന്നാലെ റീമേക്ക് ചിത്രത്തിലുളള താല്‍പര്യം പാര്‍ത്ഥിപനും പ്രകടിപ്പിച്ചിരുന്നു.

    ഇപ്പോഴിതാ സിനിമയില്‍ പൃഥ്വിരാജിന്റെ റോളില്‍ തമിഴ് സൂപ്പര്‍താരം സിമ്പു എത്തിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അടുത്തിടെ സിമ്പുവിനൊപ്പം പ്രവര്‍ത്തിക്കാനുളള താല്‍പര്യം പാര്‍ത്ഥിപന്‍ പ്രകടിപ്പിച്ചിരുന്നു. പാര്‍ത്ഥിപന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു ട്വീറ്റില്‍ ഒരു പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്ന് നടന്‍ സൂചിപ്പിച്ചിരുന്നു. പിന്നാലെ അത് അയ്യപ്പനും കോശിയും റീമേക്കിനെ സംബന്ധിച്ചതാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

    പൃഥ്വിരാജിന്റെ കോശി കുര്യനും ബിജു മേനാന്റെ അയ്യപ്പന്‍ നായരും തമ്മിലുളള ശത്രുതയുടെ കഥയാണ് ചിത്രത്തില്‍ കാണിച്ചത്. ഡ്രൈവിംഗ് ലൈസന്‍സിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന് ലഭിച്ച വിജയ ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ നിന്നും 50 കോടി കളക്ഷനും സ്വന്തമാക്കിയിരുന്നു. രഞ്ജിത്ത്, സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അനുമോഹന്‍, അജി ജോണ്‍, നന്ദു ആനന്ദ്, അന്ന രേഷ്മ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

    Read more about: simbu
    English summary
    Simbu To Reprise Prithviraj Sukumaran's Role In Ayyappanum Koshiyum Tamil Remake?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X