ഇടവേളയ്ക്ക് ശേഷം അമീര്‍ ചിന്പുവിന് വേണ്ടി പടമൊരുക്കുന്നു
ചിമ്പുവും അമീറും ഒന്നിയ്ക്കുന്നു. അമീര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആമീര്‍ ഖാന്‍ എന്ന് തെറ്റിദ്ധരിയ്ക്കല്ലേ. പരുത്തി വീരന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ അമീറിന്റെ പുതിയ ചിത്രത്തില്‍ നായകനാവുന്നത് ചിമ്പുവാണെന്നാണ് തമിഴകത്ത് നിന്ന് ലഭിയ്ക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമീര്‍ വീണ്ടും സംവിധാനത്തിലേയ്ക്ക് എത്തുന്നത്. പുതിയ ചിത്രത്തെപ്പറ്റി ചിമ്പു തന്നെ ട്വീറ്റും ചെയ്തിട്ടുണ്ട്. തന്റെ അടുത്ത ചിത്രം അമീറിനൊപ്പമാണെന്നാണ് ചിമ്പുവിന്റെ ട്വീറ്റ്.

ഒരു റൂറല്‍ ആക്ഷന്‍ ചിത്രമാണ് അമീര്‍ ഒരുക്കുന്നത്. ഒരു മാസ് എന്റെര്‍ടൈനര്‍ ആകും ചിത്രമെന്നാണ് ചിമ്പു പറയുന്നത്. കാര്‍ത്തിയെ നായകനാക്കി അമീര്‍ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു പരുത്തി വീരന്‍.
പ്രിയാമണിയായിരുന്നു നായിക. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം പ്രിയാമണിയ്ക്ക് ലഭിച്ചിരുന്നു. സെല്‍വ രാഘവന്റെ കാന്‍, ഗൗതം മേനോന്റെ ചിത്രം എന്നിവയിലാണ് ചിമ്പു ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











