തമിഴ് നടന്‍ സന്താനത്തിന് ഒരു ഗോഡ് ഫാദര്‍ ഉണ്ട്! വെളിപ്പെടുത്തലിന് പിന്നിലെ കാരണം ഇതാണ്!!

തമിഴ് സിനിമയിലെ കോമഡി താരങ്ങളില്‍ പ്രധാനിയാണ് സന്താനം. സന്താനം നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് 'സക്ക പോഡ് പോഡ് രാജ'. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനെത്തിയ താരം തന്റെ ഗോഡ് ഫാദര്‍ നടന്‍ ചിമ്പുവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി പല സംഗീത സംവിധായകരെയും സമീപിച്ചിരുന്നെങ്കിലും ആരും അതിന് തയ്യാറായിരുന്നില്ല.

നിരാശ മാത്രമായി ഇരുന്ന സമയത്തായിരുന്നു ചിമ്പു തന്റെ സിനിമയ്ക്ക് വേണ്ടി സംഗീതം നല്‍കാമെന്ന് സമ്മതിച്ചത്. അതില്‍ നിന്നും ചിമ്പു എത്ര വലയി നടനാണെന്ന് മനസിലാക്കാമെന്നും താനെന്നും അദ്ദേഹത്തിനൊപ്പം ഉണ്ടാവുമെന്നും സന്താനം പറഞ്ഞിരുന്നു. സംഗീതത്തിന് മാത്രമല്ല താന്‍ ആരോഗ്യം ശ്രദ്ദിക്കാന്‍ തുടങ്ങിയതിനെ കുറിച്ചും താരം പറയുന്നുണ്ട്.

sandhanam-simbu

സന്താനം ഒരു കോമഡിയന്‍ മാത്രമല്ലെന്നും ഒരു നടനാണെന്നും അതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണമെന്ന് നടന്‍ ആര്യയും പറഞ്ഞിരുന്നു. നിങ്ങള്‍ ആരോഗ്യത്തോടെ ഇരുന്നാല്‍ അത് ആരാധകരെ സ്വാധീനിക്കുമെന്നും ആര്യ പറഞ്ഞിരുന്നു. അതിന് ശേഷമാണ് താന്‍ ശരീരം ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും സന്താനം പറയുന്നു.

'സക്ക പോഡ് പോഡ് രാജ' എന്ന സന്താനത്തിന്റെ സിനിമ സംവിധാനം ചെയ്യുന്നത് സേതുരാമനാണ്. സന്താനത്തിനൊപ്പം വൈഭവി ശാണ്ഡിലി, വിവേക് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. സിനിമ നവംബര്‍ ആദ്യ ആഴ്ചയോടെ തന്നെ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X