പ്രണയങ്ങള്‍ തകര്‍ന്നപ്പോള്‍ പോലും സിമ്പു കരഞ്ഞിട്ടില്ല!! താരം പൊട്ടിക്കരഞ്ഞതിനെ കുറിച്ച് സുഹൃത്ത്
പ്രണയം തകരുമ്പോൾ പോലും പൊട്ടിക്കരഞ്ഞിട്ടില്ല
കാവേരി വിഷയത്തിൽ ശക്തമായി തന്റെ നിലപാടുകൾ വ്യക്തമാക്കി താരമാണ് സിമ്പു. ഈ വിഷയത്തിൽ നടൻ സിലമ്പരസന്റെ നിലപാടുകൾക്കതിരെ സോഷ്യൽ മീഡിയയിലും മറ്റും വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ ഈ പരിഹാസം താരത്തിന് താങ്ങാൻ കഴിഞ്ഞിരുന്നില്ലത്രേ. സിമ്പു പൊട്ടിക്കരയുകയായിരുന്നു. സിമ്പുവിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ മഹതാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.

പ്രണയം തകരുമ്പോൾ പലരും ഇത്തരത്തിൽ പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ട്. എന്നാൽ സിമ്പു ഈ ഈ സാഹചര്യത്തിൽ പോലും കരഞ്ഞിട്ടില്ലെന്ന് മഹത് പറഞ്ഞു. കാവേരി പ്രശ്‌നവുമായി ബന്ധപ്പെട്ട് സിമ്പു സംസാരിച്ചപ്പോള്‍ പലരും അദ്ദേഹത്തെ ക്രൂരമായി പരിഹസിച്ചു. അദ്ദേഹം അന്ന് അവിടെ ഹൃദയം കൊണ്ടാണ് സംസാരിച്ചത്. അത് ശരിയായ രീതിയിൽ ഉൾക്കൊണ്ടിട്ടില്ലെന്നും മഹത് പറഞ്ഞു.
സിമ്പുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഹത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വന്താ രാജാവാതാന്‍ വരുവേന്‍ എന്ന സിനിമയില്‍ മഹത് അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മഹത് ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications