ഞാന്‍ ദൈവത്തിന് പിന്നാലെയാണ് പോകുന്നത്, പെണ്ണുങ്ങളുടെ അല്ല: ചിമ്പു
സിലമ്പരസന്‍ എന്ന ചിമ്പു ഒരു പെണ്ണുപിടിയനാണെന്ന് ചിലര്‍ക്കൊക്കെ ധാരണയുണ്ട്. വിവാദങ്ങളുടെ കൂടപിറപ്പാണ് ചിമ്പു. നടനെ വിട്ട് വിവാദങ്ങളൊഴിഞ്ഞ സമയമുണ്ടായിട്ടില്ല. തന്റെ ഉറ്റ സുഹൃത്തായ സന്താനത്തിന്റെ പുതിയ ചിത്രമായ 'ഇനിമയ് ഇപ്പടിത്താന്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോള്‍ ചിമ്പു വികാരഭരിതനായി.
കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ ഒരു സിനിമ പോലും റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചിത്രീകരണം പൂര്‍ത്തിയായിട്ടും റിലീസ് ചെയ്യാന്‍ കഴിയാതെ ഇരിക്കുകയാണ്. ഞാന്‍ ദൈവത്തില്‍ വിസ്വസിക്കണമെന്നാണ് ആളുകള്‍ പറയുന്നത്. എന്താണ് അവര്‍ ഉദ്ദേശിച്ചത്. ഞാന്‍ പോകുന്നത് ദൈവത്തിന് പിന്നാലെയാണ് പെണ്ണുങ്ങള്‍ക്ക് പിന്നാലെ അല്ല- ചിമ്പു പറഞ്ഞു.

എന്റെ ശബളം ഞാന്‍ കൊടുത്തിരുന്നത് അമ്മയ്ക്കാണ്. ഞാനൊരു പെണ്ണിനെ പ്രണയിച്ചിരുന്നു എന്നും എന്നാല്‍ അവളിപ്പോള്‍ പോയി എന്നും ചിമ്പു പറഞ്ഞു.
അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന്റെ കഥ ഗൗതം മേനോന്‍ എന്നോട് വന്ന് പറഞ്ഞപ്പോള്‍ ഞാനത് ചെയ്യാം എന്നേറ്റു. എന്നാല്‍ ചിത്രീകരണം പകുതിയായപ്പോള്‍ അദ്ദേഹം അജിത്ത് സാറിനൊപ്പം എന്നൈ അറിന്താല്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങി. എന്നോട് സമ്മതം ചോദിച്ചപ്പോള്‍ ഞാന്‍ സന്തോഷത്തോടെ ഓകെ പറഞ്ഞു.
പിന്നീട് അച്ഛന്‍ എന്റെ ആ തീരുമാനത്തെ വിമര്‍ശിച്ചു. എന്നാല്‍ അജിത്ത് സര്‍ അച്ഛനോട് പറഞ്ഞു, വിഷമിക്കേണ്ട നിങ്ങളുടെ മകന്‍ ഉയര്‍ന്ന നിലയില്‍ എത്തുമെന്ന്- സന്തോഷത്തോടെ ചിമ്പു പറയുന്നു. വാലു എന്ന പുതിയ ചിത്രം അധികം വൈകാതെ തിയേറ്ററിലെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ചിമ്പു ഇപ്പോള്‍.


Click it and Unblock the Notifications











