ഉറച്ച തീരുമാനവുമായി സിമ്രന്‍

By Super

ഈയിടെ സിനിമാ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌ സിമ്രന്‍. മലയാള ചലച്ചിത്രമായ 'ഹാര്‍ട്ട്‌ ബീറ്റ്‌സി'ന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ്‌ കൊടുക്കുമെന്ന്‌ പറഞ്ഞ്‌ സിമ്രന്‍ സൃഷ്ടിച്ച കോലാഹലം കുറച്ചൊന്നുമല്ല.

എന്നാല്‍ ആ തീരുമാനത്തിനെന്തു സംഭവിച്ചുവെന്നതിനെ കുറിച്ച് ആര്‍ക്കും തന്നെ അറിവില്ല. ഇപ്പോള്‍ മറ്റൊരു തീരുമാനവുമായാണ്‌ സിമ്രന്‍ രംഗത്തെത്തിയിരിക്കുന്നത്‌.

കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്‌ക്കായി പ്രചരണത്തിനിറങ്ങിയ സിമ്രന്‍റെ നടപടി എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. എന്തായാലും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടി.

തുടര്‍ന്ന്‌ പുതിയ സര്‍ക്കാര്‍ സിമ്രനെതിരെ തിരിയുമോ എന്ന നടിയുടെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ ഭയന്നിരുന്നു. പക്ഷേ അവിഹിതമായി ഒന്നും സംഭവിച്ചില്ല.

എഐഡിഎംകെ തുടങ്ങുന്ന പുതിയ ടിവി ചാനലില്‍ ഒരു നൃത്തപരിപാടിയ്‌ക്ക്‌ അവതാരകയാക്കാനുളള തയ്യാറെടുപ്പിലാണ്‌ സിമ്രനിപ്പോള്‍. എന്നാല്‍ അതേസമയം തന്നെ ഇനിയൊരിക്കലും രാഷ്ട്രീയത്തിലേയ്‌ക്കില്ലെന്ന്‌ ഉറച്ച തീരുമാനമെടുത്തിരിക്കുയാണ് സിമ്രന്‍.

അതിന്‌ കാരണവും സിമ്രന്‍ വ്യക്തമാക്കി. 'ഞാന്‍ എഐഎഡിഎംകെയ്‌ക്കായി പ്രചരണത്തിനിറങ്ങിയ സമയത്ത്‌ വളരെയേറെ മാനസികസമ്മര്‍ദ്ദത്തിനടിമപ്പെട്ടിരുന്നു. ഇനിയും ഒരു പാര്‍ട്ടിയ്‌ക്കും വേണ്ടി അത്തരം സമ്മര്‍ദ്ദം താങ്ങാന്‍ എനിക്കാവില്ല' എന്നാണ്‌ സിമ്രന്റെ അറിയിപ്പ്‌.

Read more about: simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X