»   » മടങ്ങി വരവില്‍ ചുവടുറപ്പിക്കാന്‍ സിമ്രാന്‍!!! ശക്തമായ കഥാപാത്രവുമായി ശിവകാര്‍ത്തികേയനൊപ്പം!!!

മടങ്ങി വരവില്‍ ചുവടുറപ്പിക്കാന്‍ സിമ്രാന്‍!!! ശക്തമായ കഥാപാത്രവുമായി ശിവകാര്‍ത്തികേയനൊപ്പം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലു സജീവമായ സിമ്രാന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായികയാണ്. മമ്മൂട്ടിയുടെ നായികയായി മലയാള ചിത്രത്തിലൂടെ തെന്നിന്ത്യയിലെത്തിയ താരം തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ബോളിവുഡ് സിനിമകളില്‍ നിന്നും ഒരിടക്കാലമായി അകലം പാലിക്കുന്ന സിമ്രാന്‍ ഇപ്പോള്‍ തമിഴ് ചിത്രങ്ങളിലാണ് ശ്രദ്ധിക്കുന്നത്. 

ജനപ്രിയ നായകന്റെ രാഷ്ട്രീയക്കാരന്‍ കലക്കും!!! അണിയറ കാഴ്ചകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു!!! കാണാം...

ദിലീപിനെ വിടാന്‍ ഉദ്ദേശമില്ലാതെ ശത്രുക്കൾ!!! ഡേറ്റ് ലഭിക്കാത്തതിന് പക പോക്കുന്നു, ഇര രാമലീല???

Simran

കുറച്ച് കാലം സിനിമകളില്‍ നിന്നും മാറി നിന്ന സിമ്രാന്‍ തിരിച്ചുവരവില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ശിവകാര്‍ത്തികേയനെ നായകനാക്കി പൊന്റം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി സിമ്രാന്‍ വെളിപ്പെടുത്തി കഴിഞ്ഞു. ചിത്രത്തിന് ഇതുവപെ പേരിട്ടിട്ടില്ല. സാമന്തയാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയാകുന്നത്. പൊന്റത്തിന്റെ മുന്‍ചിത്രങ്ങളേപ്പോലെ തന്നെ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതും. 

siva karthikeyan

വരിത്തപ്പെടാത വാലിബര്‍ സംഘം, രജനിമുരുകന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവകാര്‍ത്തികേയനെ നായകനാക്കി പൊന്റം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തനി ഒരുവന്‍ ഫെയിം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലക്കാരനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. ഫഹദ് ഫാസിലാണ് വേലക്കാരനില്‍ വില്ലനായി എത്തുന്നത്. 24 എഎം സ്റ്റുഡിയോ പ്രൊഡക്ഷനന്‍സാണ് ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രവും നിര്‍മിക്കുന്നത്. ശിവകാര്‍ത്തികേയനെ നായകനാക്കി ഇവര്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റെമോയായിരുന്നു ആദ്യ ചിത്രം. മോഹന്‍രാജ ചിത്രം വേലക്കാന്‍ നിര്‍മിക്കുന്നതും ഇവരാണ്. നിവിന്‍ പോളിയെ നായകനാക്കി നവാഗത സംവിധായകനായ പ്രഭു രാധാകൃഷ്ണന്‍ നിര്‍മിക്കുന്ന ചിത്രവും ഇവര്‍ തന്നെയാണ് നിര്‍മിക്കുന്നത്.

English summary
Actress Simran Bagga says she has landed a powerful role in actor Sivakarthikeyan's next yet-untitled Tamil project. The film, being directed by Ponram, went on the floors on Friday. 'We will be shooting in Tenkasi and Kuttralam. Like Ponram's earlier films, this project will also be high on humour.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam