അന്ന് എന്നെ ക്ഷണിച്ചു, ജ്യോതികയ്ക്ക് കൊടുത്തു, ഇന്ന് ജ്യോതികയ്ക്ക് പകരക്കാരിയാകാനില്ല; സിമ്രന്‍

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരസുന്ദരി സിമ്രന്‍ തമിഴ് സിനിമയില്‍ നിറ സാന്നിധ്യമായി മാറിയിരിയ്ക്കുകയാണ്. രജനികാന്തിനൊപ്പം പെറ്റ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് അറിയിച്ച സിമ്രന്‍ ചന്ദ്രമുഖി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് അഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സിമ്രന്‍ വാര്‍ത്ത നിഷേധിച്ചു.

ആരാധകരെ നിരാശപ്പെടുത്തുന്നതില്‍ സങ്കടമുണ്ട്. ക്ഷമിക്കണം, പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ സത്യമില്ല. ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി എന്നെ ആരും ഇതുവരെ സമീപിച്ചിട്ട. ചിത്രത്തില്‍ ഞാനില്ല- സിമ്രന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി. രജനികാന്ത്, പ്രഭു, ജ്യോതിക, നയന്‍താര, വിനീത് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രമുഖി. മലയാളത്തില്‍ ഹിറ്റായ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ കഥയെ ആസ്പദമാക്കി പല മാറ്റങ്ങളും വരുത്തി റിലീസ് ചെയ്ത ചന്ദ്രമുഖി തമിഴില്‍ വന്‍ വിജയമായിരുന്നു.

simranandchandramukhi2

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായ വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നു. ചന്ദ്രമുഖിയായി അഭിനയിക്കാന്‍ ജ്യോതികയെ തന്നെ സമീപിച്ചു എന്നായിരുന്നു തുടക്കത്തിലെ വാര്‍ത്തകള്‍. എന്നാല്‍ നടി സിനിമയില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ സിമ്രന്‍ ചന്ദ്രമുഖിയായി വരുന്നു എന്നായിരുന്നു പുതിയ വാര്‍ത്ത.

ആ വാര്‍ത്തയ്ക്കാണ് സിമ്രന്‍ ഇപ്പോള്‍ വ്യക്തത നല്‍കിയിരിയ്ക്കുന്നത്. നര്‍ത്തകി കൂടെയായ സിമ്രനെയായിരുന്നു ചന്ദ്രമുഖിയുടെ ഒന്നാം ഭാഗത്തിന് വേണ്ടി ആദ്യം സമീപിച്ചിരുന്നത്. എന്നാല്‍ എന്തുകൊണ്ടോ ആ അവസരം ജ്യോതികയില്‍ എത്തുകയായിരുന്നു. ജ്യോതികയും സിമ്രനുമല്ല ചന്ദ്രമുഖി എന്ന് വ്യക്തമായ സ്ഥിതിയ്ക്ക് ഇനി ആരാവും ചിത്രത്തിലെ നായിക എന്നതാണ് ആരാധകരും ഉറ്റുനോക്കുന്നത്.

രാഘവ ലോറന്‍സാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. രജനികാന്തോ പ്രഭുവോ ചിത്രത്തില്‍ ഇല്ല എന്ന് തന്നെയാണ് ഇതുവരെയുള്ള വാര്‍ത്തകള്‍. നയന്‍താരയും താരനിരയില്‍ ഇല്ലത്രെ. രാഘവ ലോറന്‍സ് നായകനായ സ്ഥിതിയ്ക്ക് പുതുമുഖ നായികമാര്‍ ആരെങ്കിലുമായിരിക്കും ചന്ദ്രമുഖിയാവുക എന്ന അഭിപ്രായം ആരാധകര്‍ക്കിടയിലുണ്ട്. അതിനിടയില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് ചന്ദ്രമുഖിയും വേട്ടയ്യനും (മണിച്ചിത്രത്താഴില്‍ നാഗവല്ലി കൊന്ന് രക്തം കുടിക്കാന്‍ ആഗ്രഹിക്കുന്ന ആ കാരണവര്‍ തമിഴിലെത്തുമ്പോള്‍ വേട്ടയ്യനാണ്) തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ചാണ് പറയുന്നത് എന്ന് അടുത്തിടെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X