സീരിയല്‍: സിമ്രാന് പ്രതിഫലം ഒരു കോടി
പ്രേക്ഷകര്‍ ഏറെക്കാലമായി കാത്തിരുന്ന സിമ്രാന്‍ സീരിയലുകള്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി.
ഒരു കാലത്ത് ദക്ഷിണേന്ത്യ മുഴുവന്‍ കാല്‍ക്കീഴിലാക്കിയ ഈ താര റാണി ചലച്ചിത്ര ലോകത്ത് നിലനില്‌പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. അതിനായി അമ്മ കഥാപാത്രങ്ങള്‍ വരെ സ്വീകരിയ്‌ക്കാന്‍ സിമ്രാന്‍ തീരുമാനിച്ചു കഴിഞ്ഞു.
എന്നാല്‍ പുതിയ മേച്ചില്‍പ്പുറമായ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിക്കുകയാണ് സിമ്രാന്‍.
ഒരു വര്‍ഷം നീളുന്ന സിമ്രാന്‍ സീരിയല്‍ പരമ്പരകള്‍ക്കാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. ഒരു മാസം ദൈര്‍ഘ്യമുള്ള സീരിയലുകള്‍ വര്‍ഷങ്ങള്‍ നീളുന്ന മെഗാസീരിയല്‍ തരംഗത്തെ തകര്‍ക്കുമെന്നാണ് സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.
എന്തായാലും സിമ്രാന്‍ സീരിയലിന്റെ റേറ്റിംഗ് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. സീരിയലില്‍ മുഖം കാണിയ്‌ക്കുന്നതിന് സിമ്രാന് ഒരു വര്‍ഷം 12 കോടി രൂപയാണ് പ്രതിഫലം. അതായത് ഒരു മാസം ഒരു കോടി രൂപ!!!
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications