സിമ്രാന്‍ കുചേലന്റെ നായിക
ചന്ദ്രമുഖിയില്‍ രജനീകാന്തിന്റെ നായികയാവാന്‍ സിമ്രാനാണ് ആദ്യം ക്ഷണം ലഭിച്ചിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായതിനാല്‍ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ സിമ്രാന് കഴിഞ്ഞില്ല. പകരം നയന്‍താര ആ വേഷം ചെയ്യാനെത്തി.
വിവാഹത്തിനു ശേഷം ഗംഭീരമായൊരു തിരിച്ചുവരവാണ് സിമ്രാന്‍ മോഹിച്ചിരുന്നത്. ചന്ദ്രമുഖിയിലൂടെ അത് സാധ്യമാവുമെന്ന് സിമ്രാന്‍ കരുതിയെങ്കിലും അവസാന നിമിഷം അവര്‍ക്കാ ചിത്രത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നു. വീണ്ടും തമിഴിലെ നമ്പര്‍ വണ്‍ കിരീടം തിരിച്ചപിടിക്കണമെന്ന മോഹവുമായി നടന്ന സിമ്രാന് പിന്നീട് മികച്ച വേഷങ്ങളൊന്നും തമിഴില്‍ നിന്ന് ലഭിച്ചില്ല.
അതിനിടെ മലയാളത്തില്‍ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ഹാര്‍ട്ട് ബീറ്റ്സ് എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ഒരു വിവാദത്തിലേക്കാണ് സിമ്രാനെ വലിച്ചിഴച്ചത്.ചിത്രത്തില്‍ തന്നെ ഒരു എയ് ഡ്സ് രോഗിയായി ചിത്രീകരിച്ചത് തന്റെ അറിവോടയല്ലെന്ന് പറഞ്ഞ് സിമ്രാന്‍ കേസ് കൊടുത്തു. അങ്ങനെയൊരു ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് സിമ്രാനെ വീണ്ടുവിചാരത്തിലെത്തിക്കും വിധമായിരുന്നു ആ വിവാദവും ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനവും.
സിനിമയില്‍ പഴയതു പോലെ വീണ്ടും സജീവമാവുക എന്ന മോഹം സഫലമാവാന്‍ സിമ്രാന് ഒരു അവസരം ഒടുവില്‍ കൈ വന്നിരിക്കുകയാണ്. രജനീകാന്ത് നായകനായ കുചേലനില്‍ സിമ്രാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
സൂപ്പര്‍ഹിറ്റ് മലയാളച്ചിത്രം കഥ പറയുമ്പോഴാണ് കുചേലന്‍ എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നത്. കഥ പറയുമ്പോഴില്‍ മീന അവതരിപ്പിച്ച വേഷമാണ് കുചേലനില്‍ സിമ്രാന്. പശുപതിയുടെ ഭാര്യയുടെ വേഷത്തിലാണ് സിമ്രാന്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായാണ് തമിഴില്‍ പശുപതി അഭിനയിക്കുന്നത്.
കഥ പറയുമ്പോഴില്‍ സൂപ്പര്‍സ്റ്റാറായി അഭിനയിക്കുന്ന മമ്മൂട്ടിക്ക് നായികയില്ല. എന്നാല്‍ മമ്മൂട്ടിയുടെ വേഷം തമിഴില്‍ രജനീകാന്ത് ചെയ്യുമ്പോള്‍ സൂപ്പര്‍സ്റ്റാറിന് നായികയുണ്ട്. ഈ വേഷത്തില്‍ നയന്‍താരയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രജനീകാന്തിന്റെ നായികയാവാന്‍ ബോളിവുഡില്‍ നിന്നും നടിയെ കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. പി.വാസുവാണ് കുചേലന്‍ സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications