കുചേലനില്‍ നിന്നും സിമ്രാന്‍ പുറത്ത്
രജനീകാന്തിന്റെ പുതിയ ചിത്രമായ കുചേലനില്‍ നിന്നും സിമ്രാനെ ഒഴിവാക്കി. ചിത്രത്തില്‍ അഭിനയിക്കുന്നതിന് സിമ്രാന്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ സ്വീകാര്യമല്ലാത്തതിനാലാണ് പുതിയ നായികയെ തേടാന്‍ രജനീകാന്തും സംവിധായകന്‍ പി.വാസുവും തീരുമാനിച്ചത്.
മലയാള ചിത്രം കഥ പറയുമ്പോഴിന്റെ റീമേക്കാണ് കുചേലന്‍. കഥ പറയുമ്പോഴില്‍ മീന അവതരിപ്പിച്ച കഥാപാത്രമാണ് കുചേലനില് സിമ്രാനു നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായെത്തുന്ന പശുപതിയുടെ നായികയായി അഭിനയിക്കാന്‍ പക്ഷേ സിമ്രാന്‍ പല നിബന്ധനകളും മുന്നോട്ടുവച്ചു.
നേരത്തെ രജനീകാന്തിന്റെ ചന്ദ്രമുഖിയില്‍ നിന്നും സിമ്രാനെ ഒഴിവാക്കിയതും ഇതേ കാരണങ്ങളാലാണ്. സിമ്രാന്‍ ചില നിബന്ധനകള്‍ മുന്നോട്ടുവച്ചപ്പോള്‍ അവരെ ഒഴിവാക്കാന്‍ പി.വാസുവും രജനീകാന്തും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയായതിനാലാണ് ചന്ദ്രമുഖിയില്‍ നിന്നും പിന്‍മാറിയതെന്നാണ് സിമ്രാന്‍ പറഞ്ഞത്.
കുചേലനില്‍ അഭിനയിക്കാന്‍ സിമ്രാന്‍ ചില നിബന്ധനകള്‍ മുന്നോട്ടുവച്ചപ്പോള്‍ പി.വാസു ഇക്കാര്യം രജനീകാന്തുമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് സിമ്രാനെ ഒഴിവാക്കാന്‍ രജനീകാന്ത് തീരുമാനിക്കുകയായിരുന്നു.
അടുത്ത പേജ് -


Click it and Unblock the Notifications