സിമ്രാനു പകരം നായികയാര്?

By Staff

സിമ്രാനു പകരം ചിത്രത്തിലെ നായികയായി അഭിനയിക്കാന്‍ മീനയെയും തബുവിനെയുമാണ് പരിഗണിക്കുന്നത്. കഥ പറയുമ്പോഴില്‍ നായികയായി അഭിനയിച്ച മീന നേരത്തെ രജനീകാന്തിന്റെ നായികയായി വേഷമിട്ടിട്ടുണ്ട്. തബു ഇതുവരെ രജനീകാന്ത് ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല.

കഥ പറയുമ്പോഴില്‍ മമ്മൂട്ടിയുടെ സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് എന്ന കഥാപാത്രത്തെയാണ് കുചേലനില്‍ രജനീകാന്ത് അവതരിപ്പിക്കുന്നത്. മലയാള ചിത്രങ്ങളുടെ റീമേക്കുകളില്‍ രജനീകാന്ത് അഭിനയിക്കുന്നത് മൂന്നാമത്തെ തവണയാണ്. തേന്മാവിന്‍ കൊമ്പത്തിന്റെ റീമേക്കായ മുത്തുവിലും മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖിയിലും രജനീകാന്ത് നായകനായിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളാണെങ്കില്‍ ഇത്തവണ മമ്മൂട്ടി ചിത്രം റീമേക്ക് ചെയ്യാനാണ് രജനീകാന്തിന്റെ പദ്ധതി.

നാലും അഞ്ചും വര്‍ഷത്തെ ഇടവേളയെടുത്ത് സിനിമ ചെയ്യാറുള്ള രജനീകാന്ത് ഇത്തവണ ആ പതിവ് തെറ്റിക്കുകയാണ്. ശിവാജി റിലീസ് ചെയ്ത് ഒരു വര്‍ഷം പോലും തികയുന്നതിനു മുമ്പാണ് അടുത്ത രജനി ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. യന്ത്രമനുഷ്യന്‍ നായകനായി വരുന്ന ഷങ്കര്‍ ചിത്രത്തിലും രജനീകാന്ത് ഈ വര്‍ഷം തന്നെ അഭിനയിക്കും.

മുന്‍ പേജ് -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X