തൃഷ ഇല്ല്യാന നയന്‍താര- ഇവരില്ല പക്ഷെ സിമ്രാനുണ്ട്
തൃഷ ഇല്യാന നയന്‍താര എന്നത് തമിഴില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേരാണ്. പേര് കേട്ടാല്‍ വിചാരിക്കും തൃഷയും ഇല്ല്യാനയും നയന്‍താരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന്. എന്നാലിലില്ല. പക്ഷെ ഒരു അതിഥി താരമായി സിമ്രാന്‍ എത്തുന്നുണ്ട്.
ജിവി പ്രകാശിനെയും ആനന്ദിയെയും താരജോഡികളാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൃഷ ഇല്ല്യാന നയന്‍താര. ഈ ചിത്രത്തില്‍ ഒരു അതിഥി താരമായി സിമ്രാന്‍ അഭിനയിക്കുന്നുണ്ടെന്നാണ് ലേറ്റസ്റ്റ് വാര്‍ത്ത.

വാര്‍ത്ത സിമ്രാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുടെ പേരാണ് തന്നെ ആദ്യം ആകര്‍ഷിച്ചതെന്ന് സിമ്രാന്‍ പറയുന്നു. അതുകൊണ്ടാണ് കഥ കേട്ടത്. കേട്ടപ്പോള്‍ താന്‍ അവതരിപ്പിക്കേണ്ട കഥാപാത്രത്തെ വളരെ ഇഷ്ടമായി. അതിഥി താരമാണെങ്കില്‍ കൂടെ വളരെ പ്രാധാന്യമുള്ള വേഷമാണ്. മാര്‍ച്ചല്‍ ഞാനും സിനിമയുടെ ഭാഗമാകും- സിമ്രാന്‍ പറഞ്ഞു.
2009 ല്‍ പുറത്തിറങ്ങിയ അയിന്താം പടി എന്ന ചിത്രത്തിന് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയെടുത്താണ് പോയ വര്‍ഷം ആഹ കല്യാണം എന്ന ചിത്രത്തിലൂടെ സിമ്രാന്‍ തിരിച്ചുവന്നത്. വിവാഹ ശേഷവും സിമ്രാന്‍ അഭിനയത്തില്‍ സജീവമായിരുന്നു.


Click it and Unblock the Notifications