»   » തെന്നിന്ത്യന്‍ താരം സൂര്യ തിരുവനന്തപുരത്ത്, വിശേഷം എന്താണെന്ന് അറിയണ്ടേ?

തെന്നിന്ത്യന്‍ താരം സൂര്യ തിരുവനന്തപുരത്ത്, വിശേഷം എന്താണെന്ന് അറിയണ്ടേ?

By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സൂപ്പര്‍താരം തിരുവനന്തപുരത്ത് എത്തും. സംവിധായകന്‍ ഹരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിങ്കം ത്രിയുടെ പ്രചരണാര്‍ത്ഥം ആണ് സൂര്യ കേരളത്തില്‍ എത്തുന്നത്. 18ന് ബുധനാഴ്ച 10 മണിക്ക് തിരുവനന്തപുരം അവന്യുവില്‍ വെച്ച് നടക്കുന്ന സിങ്കം ത്രിയുടെ കേരള ലോഞ്ചിങ് പത്ര സമ്മേളനത്തില്‍ പങ്കെടുക്കും.

2017 ജനുവരി 26ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മുമ്പ് ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പറഞ്ഞിരുന്നത്. രാം ചരണ്‍ തേജയുടെ ധ്രുവയുമായുള്ള ബോക്‌സോഫീസ് മത്സരം ഒഴിവാക്കാനാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്.

singam3

സൂര്യയുടെ 24 കേരളത്തില്‍ എത്തിച്ച സോപാനം എന്റര്‍ടെയിന്‍മെന്റും ആദിത്യ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തക്കിയത്. 75 ലക്ഷം രൂപയ്ക്കാണെന്നാണ് അറിയുന്നത്. ഒരു സൂര്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇതെന്നും കേള്‍ക്കുന്നുണ്ട്.

English summary
Singam 3 promotional function.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam