ഒരു മത്സരം ഒഴിവാക്കാന്‍, സിങ്കം ത്രീയുടെ റിലീസ് മാറ്റിയതിനെ കുറിച്ച് സൂര്യ വെളിപ്പെടുത്തി

ആരാധകര്‍ പ്രതീക്ഷയോടെ കാത്തരിക്കുന്ന സിങ്കം ത്രിയുടെ റിലീസ് ഡേറ്റ് നീട്ടി. ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

By Sanviya

ആരാധകര്‍ പ്രതീക്ഷയോടെ കാത്തരിക്കുന്ന സിങ്കം ത്രീയുടെ റിലീസ് ഡേറ്റ് നീട്ടി. ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഡിസംബര്‍ 16ന് റിലീസ് ചെയ്യുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയതിന്റെ കാരണം സംവിധായകനോ നിര്‍മാതാവോ വെളിപ്പെടുത്തിയിരുന്നില്ല.

ഇപ്പോഴിതാ സൂര്യ തന്നെ റിലീസ് നീട്ടിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. ഹൈദരാബാദില്‍ എസ് ത്രീയുടെ തെലുങ്ക് പതിപ്പായ യെമഡുവിന്റെ പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചതിനെ കുറിച്ച് സൂര്യ തുറന്ന് പറഞ്ഞത്. ഒരു മത്സരം ഒഴിവാക്കാനാണ് ഇതെന്നും സൂര്യ പറഞ്ഞു.

 റിലീസ് മാറ്റിയത്

റിലീസ് മാറ്റിയത്

രാം ചരണ്‍ തേജയുടെ ധ്രുവയുമായുള്ള ബോക്‌സോഫീസ് മത്സരം ഒഴിവാക്കാനാണ് എസ്ത്രീയുടെ റിലീസ് ഡേറ്റ് മാറ്റിയതെന്ന് സൂര്യ പറഞ്ഞു.

ധ്രുവ-റീലീസ്

ധ്രുവ-റീലീസ്

ഡിസംബര്‍ ഒന്‍പതിന് ധ്രുവ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ജയംരവിയും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തനി ഒരുവന്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ധ്രുവം.

 രാം ചരണ്‍ തേജയുടെ ചിത്രം

രാം ചരണ്‍ തേജയുടെ ചിത്രം

രാം ചരണ്‍ തേജയുടെ ചിത്രം ഞങ്ങളുടെ കുടുംബത്തില്‍ എന്ന പോലെയാണ്. അതുക്കൊണ്ട് തന്നെയാണ് എസ് ത്രിയും ഒരേ സമയം റിലീസ് ചെയ്യാത്തതെന്ന് സൂര്യ പറഞ്ഞു.

റിലീസ് ഡേറ്റ്

റിലീസ് ഡേറ്റ്

ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X