ലൈംഗികാരോപണത്തിൽ കുരുങ്ങിയ ഗാനരചയിതാവ് കുടുങ്ങും!! ഗായികയുടെ പരാതിയിൽ നടപടി..
നിയമനടപടിയിലൂടെയുള്ള തന്റെ ആകെയുള്ള നീക്കമിതാണ്
ഇന്ത്യൻ സിനിമ ലോകം തലതാഴ്ത്തിയ വിഷയമായിരുന്നു മീടൂ മൂവ്മെന്റ്. സിനിമയിലെ വനിത പ്രവർത്തകർ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ മീടൂ ക്യാംപെയ്നിലൂടെ സമൂഹത്തിനു മുന്നിൽ തുറന്നടിക്കുകയായിരുന്നു. ഇവരുടെ തുറന്നു പറച്ചിലുകൾ പലതും പ്രേക്ഷകർക്ക് വിശ്വസിക്കുന്നതിലും അപ്പുറമായിരുന്നു. ഹോളിവുഡിൽ നിന്ന് ആരംങിച്ച മീടു ക്യാംപെയ്ൻ ബോളിവുഡിലും പിന്നീട് തെന്നിന്ത്യൻ സിനിമ മേഖലയിലും വൻ ചലനം സൃഷ്ടിച്ചിരുന്നു.
പ്രേക്ഷകർ ദൈവതുല്യരായി കണ്ട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന വ്യക്തിത്വങ്ങളുടെ പൊയ്മുഖമാണ് മീടൂ ക്യാംപെയ്നിലൂടെ പുറത്തു വന്നത്. ബോളിവുഡിലെ മീടൂ ആരോപണങ്ങളെ പോലെ പ്രേക്ഷകരെ ഞെട്ടിച്ച സംഭവമായിരുന്നു ഗായിക ന ചിന്മയിയുടെ വെളിപ്പെടുത്തൽ. ഗാനരചയിതാവ് വൈരമുത്തുവിനെതിരെയായിരുന്നു താരത്തിന്റെ ആരോപണം. ഇത് തമിഴ് സിനിമ ലോകത്ത് വൻ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത വൈരമുത്തുവിനെതിരെ രണ്ടു കൽപ്പിച്ച് ഗായിക രംഗത്തെത്തിയിരിക്കുകയാണ്.

ദേശീയ വനിത കമ്മീഷനിൽ പരാതി
ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ഗായിക ദേശീയ വനിത കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു താരം ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. ദേശീയ വനിത കൗൺസിലിന് മുമ്പാകെ ഔദ്യോഗികമായി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിനായി കേന്ദ്രമന്ത്രി മനേക ഗാന്ധി തന്നെ സഹായിക്കുമെന്ന് കരുതുന്നുണ്ടെന്നും ചിന്മയി ട്വീറ്റിൽ പറഞ്ഞു

റീ ട്വീറ്റ് ചെയ്ത് മന്ത്രി
ഈ വിഷയത്തിന് പരിഹാരം തേടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി മനേക ഗാന്ധിക്കും ഗായിക ട്വീറ്റ് ചെയ്തിരുന്നു. ചിന്മയ്ക്ക് പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഗായികയുടെ പരാതി താൻ സ്വീകരിച്ചിരിക്കുന്നുവെന്നും അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട് കേസിനാവശ്യമായ വിവരങ്ങൾ സ്വീകരിക്കാൻ ഡിഎം താങ്കളുമായി ബന്ധപ്പെടുമെന്നും മനേകഗാന്ധി ട്വീറ്റ് ചെയ്തു. മന്ത്രിയുടെ ട്വീറ്റ് എല്ലാവർക്കും ഒരു പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.

സിനിമ മേഖലയിൽ വിലക്ക്
ഗായിക എന്നതിവുപരി ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ചിൻമയി. നാലു മാസം മുൻപാണ് വൈരമുത്തുവിനെതിരെ മീടൂ ആരോപണവുമായി ഗായിക രംഗത്തെത്തിയത്. അന്നു മുതൽ തനിയ്ക്ക് സിനിമ മേഖലയിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ അനുഭവം കണ്ട് പ്രതികരിക്കാൻ തീരുമാനിച്ചവർ പോലും പിൻമാറിയിരുന്നു. ഇനി താൻ എന്താണ് ചെയ്യേണ്ടതെന്നും ചിന്മയി ചോദിക്കുന്നുണ്ട്.

വിശാലിന് കത്ത്
തമിഴ് സിനിമയിൽ നിന്ന് വലക്കിയതിനെ തുടർന്ന് നേരത്തെ നടികർ സംഘം അധ്യക്ഷൻ നടൻ വിശാലിന് കത്ത് നൽകിയിരുന്നു.അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെങ്കിലും ഡബ്ബിംഗ് യൂണിയനുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് നേരിട്ട് ഇടപെടലുകള്‍ സാധ്യമല്ലെന്നാണ് മനസ്സിലാകുന്നതെന്ന് ചിന്മയി പറയുന്നു. ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ യൂണിയനിൽ നിന്ന് തന്നെ പിരിച്ച് വിട്ടിരുന്നു. എന്നാൽ അത് ഇപ്പോഴും തുടർന്ന് വരുകയാണെന്നും താരം പറഞ്ഞു.തനിക്കെതിരെ കടുത്ത ഭാഷയില്‍ ആരോപണങ്ങളും വിമര്‍ശനങ്ങളുമുന്നയിച്ച ഡബ്ബിംഗ് യൂണിയന്‍ പ്രസിഡന്റ് രാധാ രവിക്കെതിരെ പരാതി നല്‍കാന്‍ തമിഴ് സിനിമയിൽ ഒരിടം പോലുമില്ലെന്നും ചിന്മയി പറയുന്നുണ്ട്.

ഹോട്ടിൽവെച്ചുണ്ടായ സംഭവം
2018 ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ ശക്തമായ ലൈംഗികാരോപണവുമായി ചിന്മയി രംഗത്തെത്തിയത്. സ്വിറ്റ്സർലാന്റിലെ പരിപാടിയ്ക്കിടെയായിരുന്നു വൈരമുത്തു ചിന്മയിയോട് അപമര്യാദയായി പെരുമാറിയത്. പരിപാടി അവസാനിച്ച് നാട്ടിലേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ തന്നോടും അമ്മയോടും അവിടെ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് ഗായിക നിരസിച്ചു. ഈ സംഭവത്തിനു മുമ്പും വൈരമുത്തു തന്നെ ജോലി സ്ഥലത്തു വച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു..


Click it and Unblock the Notifications











