twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൈംഗികാരോപണവുമായി ഒമ്പത് സ്ത്രീകൾ! ഗാനരചയിതാവിന് ഡോക്ടറേറ്റ്, രൂക്ഷ വിമർശനവുമായി ഗായിക

    |

    ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ച വിഷയമായ സംഭവമായിരുന്നു മീടു മൂവ്മെന്റ്. സിനിമയിലെ വനിത പ്രവർത്തകർ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ലോകത്തിന് മുന്നിൽ തുറന്നടിച്ചത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു, ഹോളിവുഡിൽ നിന്ന് ആരംഭിച്ചതാണെങ്കിലും ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും മീടു വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു.

    കോളിവുഡ് സിനിമ ലേകാത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലായിരുന്നു ഗായിക ചിന്മായ് ശ്രീപാദയുടേത്. കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനെതിരെ ഗുരുതര ആരോപണവുമായിട്ടായിരുന്നു ഗായിക രംഗത്തെത്തിയത് . കവിയ്ക്കെതിരെ ഗുരുതര ലൈംഗികാരോപണമായിരുന്നു ചിന്മായ് അന്ന് ഉന്നയിച്ചത്. അന്ന് ഇത് വലിയ ചർച്ചയായെങ്കിലും പിന്നീട് എല്ലാവരും നിശബ്ദത പാലിക്കുകയായിരുന്നു. ഇപ്പോഴിത വൈരമുത്തുവിനെതിരെ രൂക്ഷ വിമർശനവുമായി ചിന്മയ് രംഗത്ത്.

    വൈരമുത്തുവിന്  ഓണററി ഡോക്ടറേറ്റ്

    വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്നതിനെതിരെയാണ് ചിന്മയി രംഗത്തെത്തിയിരിക്കുന്നത്. രൂക്ഷ വിമർശനമാണ് ഗായിക വൈരമുത്തുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ചെന്നൈയിലെ എസ്ആർഎം യൂണിവേഴ്സിറ്റിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകി ആദരിക്കുന്നത്.

     ഒമ്പത്  സ്ത്രീകൾ

    താനടക്കമുള്ള ഒന്‍പത് സ്ത്രീകള്‍ വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നിട്ടും പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടച്ച് നില്‍ക്കുകയാണെന്നും എന്നാൽ ഈ അവഗണന ആദരിക്കുന്നതിൽ വരെ എത്തി നിൽക്കുകയാണെന്നും ചിന്മയി കുറ്റപ്പെടുത്തി.

      പരാതിയായി മാത്രം ശേഷിക്കുന്നു


    ഒരു വർഷമായി ഞാൻ എന്റെ പരാതി ആവർക്കുന്നു. എന്നാൽ വൈരമുത്തുവിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വലിയ താരങ്ങളുടെ സിനിമയുടെ ഭാഗമാകുന്നുണ്ട്. രാഷ്ട്രീയത്തിലേയും സിനിമയിലേയും പ്രമുഖർക്കൊപ്പം വേദി പങ്കിടുന്നു. വിദേശ യാത്രകൾ നടത്തുന്നു. തങ്ങളുടെ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാനുള്ള ചെറിയ നീക്കം പോലും ഉദ്യോഗസ്ഥർ നടത്തിയിട്ടില്ല. മനോഹരമായ രാജ്യം മനോഹരമായ ജനത- ചിന്മയി ട്വിറ്റ് ചെയ്തു.

      തനിയ്ക്ക് നേരിടേണ്ടി വന്നത്

    മീടു ആരോപണം ഉയർന്നു വന്നിട്ടും വൈരമുത്തുവിന് ഒന്നും നേരിടേണ്ടി വന്നിരുന്നില്ല. എന്നാൽ തന്നെ തൊഴിൽ സ്ഥലത്ത് നിന്ന് മാറ്റി നിർത്തപ്പെട്ടിരുന്നുവെന്നും ചിന്മയി പറഞ്ഞു. ഗായിക എന്നതിലുപരി ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ചിന്മയി. സംഘടനയിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നു. പല പ്രൊജക്ടുകളിൽ നിന്നും താരത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ചിന്മയിയെ പിന്തുണച്ച് ഒരു വിഭാഗം കലാകാരന്മാർ കൂടെയുണ്ടായിരുന്നു. വിവാദങ്ങൾ കത്തി ജ്വലിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു 96 ലെ ഹിറ്റ് ഗാനം ആലപിക്കുന്നത്.

    English summary
    Singer Chinmayi Sripada Lashes Against Vairamuthu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X