For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയും ഭര്‍ത്താവുമായുള്ള സെക്‌സ് ജീവിതം ഇങ്ങനെ; നടിയുടെ മാറിടത്തിന്റെ വലിപ്പവും ചര്‍ച്ച; വിമർശിച്ച് ഗായിക

  |

  ലേഡി സൂപ്പര്‍സ്റ്റാറായിട്ടാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് നയന്‍താര വാഴുന്നത്. സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനുമായി വിവാഹം കഴിച്ചതിന് പിന്നാലെ നടി ഇരട്ടക്കുട്ടികളുടെ അമ്മയാവുകയും ചെയ്തു. ജൂണ്‍ മാസത്തിലായിരുന്നു നയന്‍താരയുടെ വിവാഹം. വൈകാതെ വാടകഗര്‍ഭപാത്രത്തിലൂടെ താരങ്ങള്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുകയായിരുന്നു.

  മക്കളുടെ വരവിനെ കുറിച്ച് പറഞ്ഞതിന് പിന്നാലെ ചില വിവാദങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും അതെല്ലാം മറികടക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. എന്നാല്‍ നയന്‍താരയെ വളരെ മോശമായി ചിത്രീകരിക്കുന്ന ചില കമന്റുകളാണ് അടുത്തിടെ പൊങ്ങി വരുന്നത്. കണക്ട് എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നയന്‍താര പല അഭിമുഖങ്ങളിലും സംസാരിക്കാന്‍ എത്തിയിരുന്നു.

  Also Read: എന്റെ കൂടെയേ കിടക്കു, ഉറങ്ങുമ്പോള്‍ അവള്‍ക്ക് എന്റെ മണം വേണം; മകളെ കുറിച്ച് നടി മഞ്ജു പിള്ള

  അഭിമുഖങ്ങള്‍ക്ക് പിന്നാലെ നടിയുടെ മാറിടങ്ങളുടെ വലിപ്പത്തെ കുറിച്ചും ഭര്‍ത്താവുമായിട്ടുളളെ ലൈംഗിക ജീവിതത്തെ കുറിച്ചും പല അഭിപ്രായങ്ങളും വന്നു. ചിലര്‍ അതിനെ പരിഹസിക്കാന്‍ തുടങ്ങിയതോടെ വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗായിക ചിന്മയിയും എത്തി. നയന്‍താരയെ പറ്റി വന്ന കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടും നടിയെ പിന്തുണച്ച് കൊണ്ട് വിമര്‍ശകര്‍ക്കെതിരെയുള്ള കമന്റുമൊക്കെ ഗായിക ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടു.

  Also Read: ആദ്യ ഭര്‍ത്താവിന്റെ മരണത്തിന് കാരണമിതാണ്; ചടങ്ങുകള്‍ കഴിഞ്ഞ ഉടനെ അഭിനയിക്കാന്‍ പോയെന്ന് ബിന്ദു പണിക്കര്‍

  'ഈ പുരുഷന്മാരെല്ലാം മുലപ്പാല്‍ കുടിച്ചവര്‍ തന്നെയാണോ അല്ലയോ? എന്ന് ഞാന്‍ ആശ്ചര്യപ്പെടുകയാണ്. ഇതേ പുരുഷന്മാര്‍ക്ക് ഭാവിയില്‍ പെണ്‍മക്കള്‍ണ്ടായാല്‍ എന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയാണ്. പല അമ്മമാരും അവരുടെ ഭര്‍ത്താവിന്റെയും ആണ്‍മക്കളുടെയും മുന്നില്‍ പെണ്‍മക്കള്‍ ദുപ്പട്ട ഇട്ടിട്ട് നടക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല.

  സ്വന്തം മകളോ സഹോദരിയോ ആണെങ്കില്‍ പോലും പുരുഷന്മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും അവരുടെ വികാരങ്ങള്‍ അവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് അറിയുന്നത് കൊണ്ടാണോ?' എന്നുമാണ് ചിന്മയി പങ്കുവെച്ച പോസ്റ്റിലൂടെ ചോദിക്കുന്നത്.

  ഇതിന് പിന്നാലെയാണ് പ്രസക്തമായൊരു കമന്റിന്റെ സ്‌ക്രീന്‍ഷോട്ടും ചിന്മയി പങ്കുവെച്ചത്. അതില്‍ ഈ വിഷയത്തെ കുറിച്ച് വളരെ ആധികാരികമായി സംസാരിച്ചിരിക്കുകയാണ്. 'ചില ആണുങ്ങള്‍ നയന്‍താരയുടെ മുലകളെയും അവരുടെ ഭര്‍ത്താവുമായിട്ടുള്ള ലൈംഗിക ജീവിതത്തെ കുറിച്ചുമുള്ള കമന്റുകളാണ് ഇവിടെ ഇടുന്നത്. ഇത്തരം സംസാരവുമായി എത്തുന്ന നിങ്ങളുടെ ജീവിതത്തിലുള്ള സ്ത്രീകളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സഹതാപം തോന്നുന്നു.

  പ്രത്യേകിച്ച് നിങ്ങളുടെ സ്ത്രീ സുഹൃത്തുക്കളും കസിന്‍സും. മനസ് കൊണ്ട് പലരും നയന്‍താരയുടെ മാറിടങ്ങളുടെ വലിപ്പം അളക്കുകയാണ്. ആ കണ്ണിലൂടെ സ്ത്രീകളെ നോക്കുന്നവര്‍ ശരിക്കും നാണിക്കണം. അതിര്‍ വരമ്പുകളില്ലാതെ സ്ത്രീകളുടെ മാറിടങ്ങളെ കുറിച്ച് പറയുന്നവര്‍ ഈ ദമ്പതിമാരെ കുറിച്ചും അങ്ങന പറയാന്‍ പാടുണ്ടോ?

  ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന പേജാണ് എന്റേത്. ഇത്തരത്തില്‍ മോശം കമന്റുമായി എത്തുന്നവര്‍ എന്റെ പേജില്‍ കയറി ഞാന്‍ ചെയ്ത വര്‍ക്കുകളൊക്കെ ഒന്ന് കാണണം. അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് സെന്‍സ് ലഭിച്ചേക്കും. അതിലൂടെ നിങ്ങള്‍ക്ക് സ്ത്രീകളെ കുറിച്ചുള്ള മനോഭാവത്തിലും മാറ്റം വന്നേക്കാം എന്നാണ് മായാസ് അമ്മ എന്ന പേരിലുള്ള പേജില്‍ നിന്നും കമന്റ് വന്നിരിക്കുന്നത്.

  English summary
  Singer Chinmayi Sripada Slammed Netizens Who Comment Bad About New Mom Nayanthara. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X